ശ്രീനഗർ:ജമ്മു-കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ മരിച്ചു. മൂന്ന് ഭീകരരും രണ്ട് സൈനികരുമാണ് മരിച്ചത്.അന്‍വീര മേഖലയിലെ ഭീകരര്‍ താവളമാക്കിയ വീട് കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരരെ വധിച്ചത്. സൈന്യം ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചെങ്കിലും മേഖലയില്‍ തിരച്ചില്‍ തുടരുന്നുണ്ട്.ഇന്നലെ രാത്രി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും സൈനിക മേധാവി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സെയിന്‍പോര മേഖലയിലെ അന്‍വീര ഗ്രാമത്തില്‍ ഭീകര സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി സൈന്യം മേഖലയില്‍ വിന്യസിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭീകരര്‍ സൈന്യത്തിനു നേരെ നിറയൊഴിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചെന്നാണ് റിപ്പോർട്ട്. മൂന്നു ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.ഭീകര സാന്നിധ്യത്തെ തുടർന്നു സൈനപോറ മേഖലയിലെ അവ്നീറ ഗ്രാമത്തിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്നു ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈനികർ വീരമൃത്യു വരിച്ചത്. മേഖലയിൽ സ്ഥിതിഗതികൾ ശാന്തമായിട്ടില്ല.ഗ്രാമത്തിലെ വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. രണ്ടു ഭീകരർ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടൽ അവസാനിച്ചെന്നും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാത്രിയിലാണ് ഭീകരരുടെ രഹസ്യ സാന്നിധ്യമുണ്ടെന്ന വിവരത്തേത്തുടർന്ന് സൈന്യം ഗ്രാമം വളഞ്ഞത്.