തെരുവ് നായകള്‍ക്ക് മൈക്രോചിപ്പ്; തിരുവനന്തപുരം നഗരസഭയില്‍ ആറുകോടിയുടെ പദ്ധതി

തിരുവനന്തപുരം: നായശല്യം ഒഴിവാക്കാന്‍ ഹൈടെക് വിദ്യയുമായി നഗരസഭ. വളര്‍ത്തുനായകള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിച്ചും ലൈസന്‍സ് ഏര്‍പ്പെടുത്തിയും തെരുവുനായകളെ വന്ധ്യംകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുമാണ് പരിഹാരം കാണാന്‍ നഗരസഭ തയ്യാറെടുക്കുന്നത്.

നഗരത്തില്‍ 9500 തെരുവുനായകളും 25,500 വളര്‍ത്തുനായകളുമുണ്ടെന്നാണ് സര്‍വേ കണ്ടെത്തല്‍. ഒരുഘട്ടം കഴിഞ്ഞാല്‍ വളര്‍ത്തുനായകളെ കൈയൊഴിയുന്നതോടെ ഇവ തെരുവിലാകും. ഇത്തരത്തില്‍ നായകളെ നിരുത്തരവാദപരമായി കൈയൊഴിയുന്നതിനും ഇവ തെരുവുനായകളായി മാറാതിരിക്കാനും മൈക്രോചിപ്പ് സഹായകമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ വന്ധ്യംകരണം ചെയ്തവയെയുംപേയ് പ്രതിരോധ കുത്തിവയ്പ് എടുത്തവയെയും മനസ്സിലാക്കാന്‍ ചിപ്പ് സഹായിക്കും. തെരുവുനായകളെ വന്ധ്യംകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കും. ആറ് കോടിയുടേതാണ് പദ്ധതി. സര്‍ക്കാരിന്റെ പങ്കാളിത്തവും പദ്ധതിക്കുണ്ട്.

Top