ഗാർഹിക പീഡനക്കേസിൽ സോംനാഥ് ഭാരതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ന്യുഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മന്ത്രിയുമായ സോംനാഥ് ഭാരതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ഭാര്യയുടെ ഗാർഹിക പീഡനക്കേസിലാണ് കോടതി സോംനാഥ് ഭാരതിക്ക് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. പൊലീസിനും ഡൽഹി വനിത കമ്മീഷനും സോംനാഥ് ഭാരതിയുടെ ഭാര്യ ലിപിക പരാതി നൽകിയത് ജൂണിലായിരുന്നു.ഭാരതിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അതിന്‍റെ പ്രത്യാഖാതങ്ങൾ എന്തു തന്നെയായാലും അഭിമുഖീകരിക്കാൻ തയ്യാറാണെന്ന് ലിപിക നേരത്തെ പറഞ്ഞിരുന്നു . 2010ലാണ് ലിപികയും ഭാരതിയും വിവാഹിതരായത്.

Top