കോഴിക്കോട്:ലീഗില്‍ പൊട്ടിത്തെറി തുടരുകയാണ്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നേരത്തെയാക്കി എതിരാളികളെ ഞെട്ടിച്ച മുസ്ലിം ലീഗ് തന്ത്രം ഇപ്പോള്‍ തിരിച്ചടിക്കുന്നു. വേണ്ടത്ര കൂടിയാലോചനയില്ലാതെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് വഴങ്ങി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ച് മലബാറില്‍ പാര്‍ട്ടി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ,കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം ,മലപ്പുറത്തെ കോട്ടക്കല്‍ എന്നിവടങ്ങളില്‍ ലീഗിനെതിരെ അണികളുടെ നീക്കം ശക്തമാണ്. കോഴിക്കോട്ടെ ലീഗിന്റെ ഉറച്ച മണ്ഡലമായ കൊടുവള്ളിയില്‍ പ്രമുഖ ലീഗ് നേതാവ് കാരാട്ട് റസാഖിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടുകഴിഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടഞ്ഞു നില്ക്കുന്ന കോട്ടക്കലിലെ ഒരു വിഭാഗം സിപിഐ(എം) നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. സൗത്ത് സുരക്ഷിത മണ്ഡലമല്ളെന്ന് പരസ്യമായി പറഞ്ഞിട്ടും മന്ത്രി എം.കെ മുനീറിനെ അവിടെതന്നെ മല്‍സരിപ്പിക്കുന്നതിലും ലീഗില്‍ എതിര്‍പ്പുണ്ട്. ഒരോ തെരഞ്ഞെടുപ്പിലും നിറം മാറുന്ന സൗത്ത് മണ്ഡലത്തില്‍നിന്ന് മാറി സുരക്ഷിത സീറ്റ് നേടാന്‍ എം.കെ മുനീര്‍ ശ്രമിച്ചെങ്കിലും കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ഈ നീക്കത്തിന് തടയിടുകയായിരുന്നു.ഇതോടെ ഒരു ഇടവേളക്കുശേഷം കുഞ്ഞാലിക്കുട്ടിമുനീര്‍ പോരും പാര്‍ട്ടിയില്‍ ശക്തമായിരക്കയാണ്. യുവാക്കളെയും വനിതകളെയും പൂര്‍ണമായി തഴഞ്ഞതിന് പ്രതിഷേധം നേരിടുന്നതിന് പുറമെയാണ് പുതിയ സംഭവ വികാസങ്ങള്‍.
ഇത്തവണ പി.കെ കുഞ്ഞാലിക്കുട്ടി എകപക്ഷീയമായാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. എക്കാലവും ലീഗിന്റെ ഷുവര്‍ സീറ്റായ കോട്ടക്കലില്‍ ഇതേചൊല്ലിയാണ് അസ്വാരസ്യം ഉയര്‍ന്നത്. കൊടുവള്ളിയിലും കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായ ഗള്‍ഫിലെ വ്യവസായിയുടെ താല്‍പ്പര്യമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഫലിച്ചതെന്ന് ആരോപണമുണ്ട്. യുവാക്കളെ അവഗണിച്ചെന്ന് യൂത്ത്ലീഗിനും എം.എസ്.എഫിനും പരാതിയുണ്ട്. സ്ഥാനാര്‍ത്ഥിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത കോഴിക്കോട് കുന്ദമംഗലത്ത് യുവ നേതാവ് പി.കെ ഫിറോസിനെ സ്ഥാനാര്ത്ഥിയാക്കെണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതേസമയം കോണ്‍ഗ്രസുമായി കുന്ദമംഗലം വച്ചുമാറാന്‍ ലീഗ് നീക്കം നടത്തുന്നുവെന്ന വാര്‍ത്തകളും അണികളെ ചൊടുപ്പിച്ചിട്ടുണ്ട്.
തിരുവമ്പാടിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിങ്ങ് എംഎ!ല്‍എ, സി. മോയിന്‍കുട്ടിയുടെ പ്രതിഷേധവും പാര്‍ട്ടിക്ക് വിനയാവുന്നുണ്ട്.സീറ്റ് നല്‍കാതിരുന്നതിന് പകരമായി പാര്‍ട്ടി നല്കിയ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പദവി അദ്ദേഹം സ്വീകരിച്ചിട്ടില്ല. പാര്‍ട്ടിയില്‍ മോയിന്കുട്ടിയേക്കാള് ജൂനിയര്‍ ആയ ഉമ്മര്‍ പാണ്ടികാശാലയാണ് ജില്ലാ പ്രസിഡന്റ്. അദ്ദേഹത്തിനു കീഴില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിന്റെ അനൗചിത്യം മോയിന്‍കുട്ടി ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ഇതോടെ മോയിന്‍കുട്ടിക്ക് സംസ്ഥാന ഭാരവാഹിത്വം നല്‍കാനാണ് ആലോചന നടക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സി.പി ചെറിയ മുഹമ്മദിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
എന്നാല്‍ ചെറിയ മുഹമ്മദിനെതിരെയും പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാണ് കൊടുവള്ളി തിരുവമ്പാടി മണ്ഡലങ്ങളിലെ പ്രശ്നങ്ങളാണ് ലീഗിന് ശരിക്കും കീറാമുട്ടിയയായി നില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ലീഗിന്റെ പച്ചതുരുത്തെന്ന് പ്രവര്‍ത്തകര്‍ ആവേശം കൊള്ളുന്ന കൊടുവള്ളിയലും, ലീഗ് പ്രമുഖര്‍ വന്‍ മാര്‍ജിനില്‍ ജയിച്ചു കയറിയ തിരുവമ്പാടിയിലുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടിയെ പ്രതിസന്ധിയിലത്തെിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ കലഹിച്ച് പുറത്ത് വന്നമണ്ഡലം സെക്രട്ടറി കാരാട്ട് റസാഖിനെ കൊടുവള്ളിയില്‍ എഴുതിത്ത്തള്ളാനാവില്ല. പണം കൊണ്ടും സ്വാധീന ശക്തികൊണ്ടും കൊടുവള്ളിയിലെ കരുത്തനായ നേതാവാണ് റസാഖ്. കാരാട്ട് റസാഖ് ഇപ്പോള്‍ പാര്‍ട്ടി വിട്ട് പുറത്ത് വന്നിരിക്കയാണ്.
ഇതോടെ 2005ല്‍ പി ടി എ റഹീം പാര്ട്ടിവിട്ടപ്പോഴുണ്ടായ സമാന സംഭവങ്ങളാണ് കൊടുവള്ളിയില്‍ ഉണ്ടായിരിക്കുന്നത്. കൊടുവള്ളിയിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ എം എ റസാഖിന് സീറ്റ് നല്കിയില് പ്രതിഷേധിച്ച് കാരാട്ട് റസാഖ് കൊടുവള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി കാരാട്ട് റസാഖ്,പി ടി എ റഹീം എം എല്‍ എ, എളമരം കരീം എം എല്‍ എ, ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി. ഇതിന് പിന്നാലെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ നേരില്‍ കണ്ട് പിന്തുണയും അദ്ദഹേം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പാര്‍ട്ടി മണ്ഡലം സെക്രട്ടറി, കൊടുവള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാരാട്ട് റസാഖ്. നടത്തിയിട്ടുള്ളത്. കാരാട്ട് റസാഖിന് സീറ്റ് നല്‍കണമെന്ന് പ്രാദേശിക തലത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിലെ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെയും ജില്ലാ കമ്മിറ്റിയുടെയും പിന്തുണയുടെ കരുത്തില്‍ സീറ്റ് എം എ റസാഖ് സ്വന്തമാക്കുകയായിരുന്നു. വി എം ഉമ്മര്‍ മാസ്റ്ററെയോ കാരാട്ട് റസാഖിനെയോ മത്സരിപ്പിക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളിക്കോണ്ടാണ് എം എ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്.
നിലവില്‍ മുന്‍സിപ്പാലിറ്റിയായി മാറിയ കൊടുവള്ളിയിലെ മുന്‍ പഞ്ചായത്ത് ഭരണ സമിതിയുമായി കാരാട്ട് റസാഖിന് അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ കഴിഞ്ഞ തദ്ദശേ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അദ്ദഹേം പ്രചാരണ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ പങ്കടെുത്ത തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളില്‍ പോലും അദ്ദേഹം പങ്കടെുത്തിരുന്നില്ല.തെരഞ്ഞെടുപ്പില്‍ അതിന്റെ മാറ്റവും കണ്ടിരുന്നു. ഉറച്ച കോട്ടയെന്ന് കരുതിയ കൊടുവള്ളി നഗരസഭയില്‍ കഷ്ടിച്ചാണ് യു.ഡി.എഫ് കേവല ഭൂരിപക്ഷത്തില്‍ എത്തിയത്.
2006ല്‍ അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന പി ടി എ റഹീം ഇടത് സ്വതന്ത്രനായി കൊടുവള്ളിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. റഹീമിനെ തഴയാന്‍ അന്ന് സീറ്റിങ് സീറ്റ് ലീഗ് കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരനെ തകര്‍ത്ത് രംഗത്തത്തെിയ റഹീമും അനുയായികളും കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് ലീഗിന് നല്‍കിയത്. ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളി പഞ്ചായത്തില്‍വരെ റഹീമിന്റെ സഹായത്തോടെ എല്‍ ഡി എഫ് ഭരണം പിടിച്ചിരുന്നു. സമാന അനുഭവമാണ് ലീഗിനെ കാത്തിരിക്കുന്നതെന്നാണ് കാരാട്ട് റസാഖ് അനുയായികള്‍ പറയുന്നത്.
കൊടുവള്ളിയിലെ സിറ്റിങ് എം എല്‍ എ വി എം ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടി മണ്ഡ്ലത്തിലേക്ക് മാറ്റിയതും ലീഗിന് ഇരുട്ടടിയായിരിക്കുകയാണ്. തിരുവമ്പാടി മണ്ഡലം സീറ്റിനായി യു ഡി എഫില്‍ അവകാശവാദമുന്നയിച്ച കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ നീക്കങ്ങളാണ് മണ്ഡലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. താമരശ്ശേരി രൂപതയും മലയോര വികസന സമിതിയും ഉള്‍പ്പെടെ ലീഗിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. തങ്ങള്‍ക്ക് കൂടി സ്വീകാര്യനായ ഒരാള്‍ വേണം മത്സരിക്കാന്‍ എന്നതാണ് അവരുടെ നിര്‍ബന്ധം. മലയോര കര്‍ഷകരുടെ വികാരം അറിയുകയും അവിടുത്തെ ജനങ്ങള്‍ക്കോപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യന്നയാളായിരിക്കണം തിരുവമ്പാടിയില്‍ മത്സരിക്കേണ്ടത് എന്നാണ് അവരുടെ ആവശ്യം. മുസ്ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമായ തിരുവമ്പാടിയില്‍ ഇത്തവണ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ധാരണയുണ്ടായിരുന്നതായും എന്നാല്‍ അതെല്ലാം അട്ടിമറിച്ച് ലീഗ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലങ്കെില് ലീഗിന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് തന്നെയാണ് താമരശ്ശേരി രൂപതയും മലയോര വികസന സമിതിയും വ്യക്തമാക്കുന്നത്.
ഇതോടെ തിരുവമ്പാടിയിലേക്ക് മാറ്റപ്പെട്ട ഉമ്മര്‍ മാസ്റ്റര്‍ക്ക് അവിടെ മത്സരിക്കാന്‍ താത്പര്യമില്ലാതായിരിക്കുകയാണ്. ഇക്കാര്യം അദ്ദഹേം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. താമരശ്ശേരി രൂപതയുടെയും മലയോര വികസന സമിതിയുടെയും കോണ്‍ഗ്രസിന്റെയും എതിര്‍പ്പിനെ നേരിട്ട് മണ്ഡലത്തില്‍ വിജയിച്ച് കയറാനാവില്ലന്നെ് അദ്ദേഹത്തിന് ഉറപ്പാണ്. ഇതേ സമയം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു പോയ സ്ഥിതിക്ക് തങ്ങളുടെ സീറ്റില്‍ നിന്ന് താമരശ്ശേരി രൂപതയുടെ സമ്മര്‍ദ്ദ ഫലമായി സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് കനത്ത തിരിച്ചടിയാവുമെന്ന് ലീഗിനറിയാം. പാര്‍ട്ടി രൂപതയ്ക്കും കോണ്‍ഗ്രസിനും കീഴടങ്ങുന്നത് പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലന്നെും പാര്‍ട്ടിക്കറിയാം. പക്ഷെ ജയസാധ്യത വച്ചു പുലര്‍ത്തുന്ന കോഴിക്കൊട്ടെ രണ്ട് മണ്ഡലങ്ങളിലും തിരിച്ചടി നേരിടുമോ എന്ന കടുത്ത ആശങ്കയിലാണ് പാര്‍ട്ടി നേതത്വമിപ്പോള്.
റഹീം പാര്‍ട്ടിവിടുകയും ശക്തമായ ഇടത് തരംഗം ആഞ്ഞടിക്കുകയും ചെയ്ത 2006ലെ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയും കൊടുവള്ളിയും ലീഗിനെ കൈവിട്ടിരുന്നു. 20 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേമത്തം വിളമ്പിയ പാര്‍ട്ടി നേതൃത്വം നിലവിലെ സാഹചര്യത്തില്‍ എന്തു ചെയ്യമെന്നറിയാത്ത അവസ്ഥയിലാണിപ്പോള്‍.