സ്വന്തം അമ്മയെ കൊല്ലാൻ കൂട്ടുകാരന് കൊട്ടേഷൻ കൊടുത്ത് മകൻ; മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക ശ്രമം!

മുംബൈയിലെ ബോറിവ്‌ലിയിലാണ് നടുക്കുന്ന കൊലപാത ശ്രമം ഉണ്ടായത്. 46-കാരിയായ വീട്ടമ്മയുടെ 19 വയസ്സുള്ള മകന്‍ തന്റെ കൂട്ടുകാരനെ കൊണ്ടാണ് വധശ്രമം നടത്തിയത്. ധൈര്യ എന്ന ഇവരുടെ മകന്‍ കൂട്ടുകാരനായ ജബ്‌രാജിന് ഇതിന് വേണ്ടി ആദ്യ ഗഡുവായി 20,000 രൂപ നല്‍കുകയും ചെയ്തു. മീന എന്ന വീട്ടമ്മയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം അരങ്ങേറിയത്. രക്തത്തില്‍ കുളിച്ച് നിലവിളിച്ച് കിടന്നിരുന്ന മീനയെ അയല്‍പ്പക്കത്തുള്ളവരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൊല ചെയ്ത ജബരാജും ധൈര്യയും ഉറ്റ സുഹൃത്തുക്കളായിരുന്നു. പ്രതി പോലീസ് പിടിയിലായതോടെയാണ് സംഭവങ്ങളെല്ലാം വെളിച്ചത്ത് വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകെ 50,000 രൂപയാണ് കൊല നടത്തുന്നതിന് മീനയുടെ മകന്‍ ധൈര്യ ഓഫര്‍ ചെയ്തത്. അതില്‍ 20,000 രൂപ അഡ്വാന്‍സ് ആയി നല്‍കി. കൊല നടത്തിയതിന് ശേഷം മീനയുടെ ഇന്‍ഷുറന്‍സ് തുകയായ 2,40,000 രൂപ പകുത്തെടുക്കാനായിരുന്നു ഇരുവരുടെയും പദ്ധതി.

ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയാണ് ധൈര്യ. പിതാവ് ഒരു തുണിക്കടയില്‍ ഉദ്യോഗസ്ഥനാണ്. എന്നാല്‍ ധൈര്യയുടെ അച്ഛന്‍ തന്റെ മകനല്ല ഈ കൊലയ്ക്ക് പിന്നിലെന്ന് ആവര്‍ത്തിച്ച് പറയുന്നു. തങ്ങള്‍ ആവശ്യത്തിന് പോക്കറ്റ് മണി മകന് നല്‍കുമായിരുന്നുവെന്നും പണത്തിന് വേണ്ടി അവന്‍ കൊല ചെയ്യില്ല എന്നുമാണ് പറയുന്നത്. മകന്റെ കൂട്ടുകാരന് മാത്രമാണ് ഇതില്‍ പങ്കെന്നും അദ്ദേഹം പറയുന്നു.

Top