ക്രൈം ഡെസ്‌ക്
റായ്പൂർ: മദ്യപാനിയായ മകൻ കഴിഞ്ഞ ഒരു മാസമായിെൈ ലംഗിക പീഡനത്തിനിരയാക്കിയതായി അമ്മയുടെ പരാതി. 70 കാരിയായ അമ്മയാണ് 40 കാരനായ മകനെതിരെ പൊലീസ് സ്റ്റേഷനിൽ സമീപിച്ചത്. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം.
മകൻ പലപ്പോഴും ക്രൂരമായി ദേഹോപദ്രവം ചെയ്തിരുന്നതായി അമ്മ പരാതിയിൽ പറയുന്നു. പീഡനം ചെറുക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഉപദ്രവം കൂടിക്കൂടി വന്നു. കുളമുറിയിൽ നിന്നും പിടിച്ചിറക്കിക്കൊണ്ടുവന്നു വരെ ബലാത്സംഗം ചെയ്തു. കുളിമുറിയുടെ വാതിൽ അകത്തു നിന്ന് പൂട്ടിയപ്പോഴെല്ലാം ചവിട്ടി തുറക്കുകയായിരുന്നു. പീഡനം സഹിക്കാതെ വന്നപ്പോൾ താൻ മകനോട് പൊട്ടിത്തെറിച്ച് സംസാരിച്ചു. ഞാൻ നിന്റെ അമ്മയാണെന്നും നീ ഈ ചെയ്യുന്നത് തെറ്റാണെന്നും പറഞ്ഞെങ്കിലും തന്റെ മകൻ അത് ചെവിക്കൊണ്ടില്ല. പീഡനം തുടർന്നു. പീഡനം സഹിയ്ക്കാതെ വന്നപ്പോഴാണ് പരാതി നൽകാൻ തീരുമാനിച്ചതെന്നും ഇവർ പറയുന്നു.
സംഭവത്തിൽ മകനെതിരെ പൊലീസ് കേസ് രജിസ്്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 375, 376 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.