സൗന്ദര്യം നിലനിർത്തുന്നതിനായി ശരീര ഭാഗങ്ങൾ ഓപ്പറേഷൻ നടത്തി കാത്തുസൂക്ഷിക്കുന്ന അഭിനേത്രമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. മുഖത്ത് മാത്രമല്ല മറ്റ് അവയവങ്ങളിലും സൗന്ദര്യം വരുത്തുന്നതിനായി ധാരാളം ശസ്ത്രക്രിയകൾ നിലവിലുണ്ട്.
ബോളിവുഡ് താരങ്ങളാണ് ഇത്തരത്തിലുള്ള ഓപ്പേറേഷൻസിനെ ആശ്രയിക്കുന്നത്രേ. ബോളിവുഡിലെ മുതിർന്ന പല നടിമാരും ഇത്തരത്തിൽ ശരീരഭാഗങ്ങൾ ശസ്ത്രക്രീയയിലൂടെ മാറ്റി വയ്ക്കാറുണ്ടത്രേ. എന്നാൽ ഭൂരിഭാഗം താരങ്ങളും ഇത് സമ്മതിച്ചു തരാറില്ല. ശരീര ഭാഗം ഓപ്പറേഷൻ ചെയ്യാത്തതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം സൊനാലി സെയ്ഗൽ.
ശരീര ഭാഗം ഓപ്പറേഷൻ നടത്തി മാറ്റി വയ്ക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ മികച്ച റോളുകൾ നഷ്ടപ്പെട്ടെന്ന് ബോളിവുഡ് താരം സൊനാലി സെയ്ഗൽ. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടറിൽ നിന്നുമാണ് തനിയ്ക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം നേരിടേണ്ടി വന്നതെന്നും താരം പറഞ്ഞു. ആ ചിത്രത്തിൽ അവസരം ലഭിച്ചപ്പോൾ സിനിമയ്ക്കായി ഒരുപാട് തയ്യാറെടുപ്പു നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം വെറുതെയാവുകയായിരുന്നെന്നും താരം പറഞ്ഞു.