തിരക്കിനിടയില്‍ ഷൂ മാറ്റാന്‍ മറന്നോ?; റിസപ്ഷന് സ്‌പോര്‍ട്‌സ് ഷൂ ധരിച്ച വരനെ പരിഹസിച്ച് സോഷ്യല്‍മീഡിയ

ബോളിവുഡ് നടി സോനം കപൂറിന്റെയും ആനന്ദ് അഹുജയുടെയും വിവാഹം അതിഗംഭീരമായാണ് ബോളിവുഡ് ആഘോഷിച്ചത്. പുത്തന്‍ ഡിസൈനുകളില്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് റിസപ്ഷന്‍ ചടങ്ങിന് താരങ്ങള്‍ എത്തിയത്.

ഒരു ഫാഷന്‍ ഷോ തന്നെയായിരുന്നു മുംബൈ ലീല പാലസില്‍ നടന്നത്. എന്നാല്‍ ചടങ്ങിലെ യഥാര്‍ത്ഥ താരങ്ങളായ സോനവും ആനന്ദും വളരെ സിംപിളായിരുന്നു. ഇവരേക്കാള്‍ ആഡംബരമായാണ് മറ്റ് താരങ്ങള്‍ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് റിസ്പ്ഷന് വരന്‍ ആനന്ദ് ധരിച്ച ചെരുപ്പാണ്. കുര്‍ത്തയും പാന്റും ധരിച്ച ആനന്ദ് നൈക്ക് സ്‌നിക്കേഴ്‌സ് ഷൂ ആയിരുന്നു അണിഞ്ഞത്.

സ്‌പോര്‍ട്‌സ് ഷൂ ധരിച്ചെത്തിയ ആനന്ദിനെ സോഷ്യല്‍മീഡിയ പരിഹാസ കഥാപാത്രമാക്കിയിരിക്കുകയാണ്. തിരക്കിനിടയില്‍ ചെരുപ്പ് മാറ്റാന്‍ മറന്നുപോയതാണോ അതോ സോനത്തിനെ കാണാനുള്ള ആക്രാന്തം കൊണ്ട് ഉപേക്ഷിച്ച് വന്നതാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍.

വിവാഹത്തില്‍ വധുവിന്റെ സഹോദരിമാര്‍ക്ക് കാശ് കൊടുത്തില്ലെങ്കില്‍ വരന്റെ ചെരുപ്പ് അടിച്ചുമാറ്റുന്ന പരിപാടിയുണ്ട്. ഇനി അത് ഭയന്നാണോ സ്‌പോര്‍ട്‌സ് ഷൂ ധരിച്ചെത്തിയതെന്നും ആനന്ദിനെ കളിയാക്കി ആളുകള്‍ രംഗത്തെത്തി.

Top