ബോളിവുഡ് ക്യൂട്ട് ഗേള്‍ സോനം കപൂര്‍ കഴിഞ്ഞ ദിവസം വിവാഹിതയായി. ഈ താര പുത്രിയുടെ വിവാഹത്തെ ഒരു ഉത്സവമാക്കി ബോളിവുഡ് മാറ്റിയിരുന്നു. അത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ അന്വേഷണം ചടങ്ങിന്റെ ഇടയില്‍ നിന്നും അര്‍ജുന്‍ കപൂര്‍ വിട്ടു നിന്നതാണ്. അതും ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ പാര്‍ട്ടിയിലേയ്ക്ക് എത്തിയ ശേഷം അര്‍ജുനെ അവിടെ നിന്നും കാണാതായി. ഇതിന്റെ ചുവടു പിടിച്ചാണ് അര്‍ജുന്‍- സല്‍മാന്‍ ശത്രുത ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. അര്‍ജുന്റെ സിനിമാ പ്രവേശന കാലത്ത് ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു.
പിന്നീടാണ് താരങ്ങളുടെ ഇടയില്‍ വിള്ളല്‍ വീണത്. ഇതിനു കാരണം സഹോദരിയാണെന്നും ഗോസിപ്പ്. സല്‍മാന്റെ സഹോദരനന്റെ മുന്‍ ഭാര്യയും ബോളിവുഡ് താരവുമായ മലൈക അറോറയുമായുള്ള അര്‍ജുന്‍ കപൂറിന്റെ ബന്ധം ബോളിവുഡില്‍ പാട്ടായിരുന്നു. ഇതാണ് ഇരു താരങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകാന്‍ ഒരു കാരണം. കൂടാതെ സല്‍മാന്റെ സഹോദരി അര്‍പ്പിതയുമായി അര്‍ജുന്‍ അടുപ്പത്തിലായിരുന്നു. തുടന്ന് ഈ ബന്ധം താരം തന്നെ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. ഇതും ഇവരുടെ ബന്ധം വഷളാകാന്‍ കാരണമായി. ഇതോടു കൂടിയാണ് ഇരു താരങ്ങളും മുഖത്തോട് മുഖം കണ്ടാല്‍ പോലും മിണ്ടാത്ത സ്ഥിതിയായത്. അതാണ് ഈ വിവാഹ ചടങ്ങില്‍ സല്‍മാന്‍ എത്തിയതിനു പിന്നാലെ അര്‍ജുന്‍ പിന്‍വലിയാന്‍ കാരണം.