ഹിന്ദി പുരാണ ടിവി സീരിയലില്‍ പാര്‍വതിയായി അഭിനയിക്കുന്ന സോനാരിക ഭാടോറിയ തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ബീച്ചില്‍ ബിക്കിനിയനിഞ്ഞു വളരെ സെക്സിയായി പോസ് ചെയ്ത സോനരികയുടെ ഫോട്ടോ നെറ്റില്‍ വൈറലായതോടെ ഇതിനെതിരെ സദാചാര പോലീസ് രംഗത്തെത്തുകയായിരുന്നു. ഒരു ദേവതയായി അഭിനയിക്കുന്ന സോനാരിക ഇതുപോലുള്ള ഫോട്ടോകള്‍ ഇടാന്‍ പാടില്ലെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
കമന്റ് തുടങ്ങിയതോടെ താരം ഫോട്ടോ ഡിലീറ്റ് ചെയ്തെങ്കിലും പിന്നീട് വീണ്ടും അപ്ലോഡ് ചെയ്തു.
താന്‍ ദേവതയായി അഭിനയിക്കുക മാത്രമാണെന്നും ടിവിയ്ക്ക് പുറത്ത് ഞാന്‍ മോഡേണ്‍ ആയ പെണ്‍കുട്ടിയാണെന്നും താന്‍ ഇഷ്ടമുള്ള വേഷം ധരിക്കുമെന്നും സോനാരിയ പറഞ്ഞ. ഇതിനെ ദേവത പാര്‍വതിയോട് കൂട്ടിചേര്‍ക്കരുതെന്നും നടി ആവശ്യപ്പെട്ടു.
താന്‍ ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണ് ഇത്രയും കോലാഹലങ്ങള്‍ ഉണ്ടായത്. . ഇതേ സീരിയലില്‍ ശിവനായി അഭിനയിക്കുന്ന നടന് തന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു ഇതിനെതിരെ ആരും പ്രതികരിച്ചില്ല. ഇത് സ്ത്രീ സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാണ്. സാദാചാര പോലീസിന്റെ ഭീഷണയില്‍ ആദ്യമൊന്ന് പതറിയെങ്കിലും ശക്തമായ നിലപാടുമായി സോനാരിക വീണ്ടും രംഗത്തെത്തുകയായിരുന്നു.