
കൊച്ചി: ഭാവനയും ആസിഫലിയും നായികാ നായകന്മാരാകുന്ന ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘കസവണിയും’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാർ ആണ്. മനു മൻജിത്തിന്റെ വരികൾക്ക് ഡോൺ വിൻസെന്റ് ഈണം പകർന്നിരിക്കുന്നു. യുട്യൂബ് വീഡിയോ ചാനൽ ആയ മ്യൂസിക് 247 ആണ് യുട്യൂബിൽ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
രോഹിത് വി എസ് സംവിധാനം നിർവഹിച്ച അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിൽ അജു വർഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദക്കുറുപ് എന്നിവരും അഭിനയിക്കുന്നുണ്ട്. സമീർ അബ്ദുൾ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ലിവിങ്സ്റ്റൺ മാത്യുവുമാണ് നിർവഹിച്ചിരിക്കുന്നത്. ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവർ ചേർന്നാണ് ഫോർ എം എന്റർടൈന്മെന്റ്‌സ് ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.