സോണിയയും രാഹുലും ജയിലിലേയ്ക്ക്…? കോണ്‍ഗ്രസ് എം പി.മാരോട് ഡല്‍ഹിയില്‍ തങ്ങാന്‍ നിര്‍ദേശം

ന്യുഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസ് പാര്‍ലമെന്റില്‍ കത്തി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ പ്രതികാരമാണ് കേസിലെ ഇപ്പോഴത്തെ അവസ്ഥാ വിശേഷങ്ങളെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്തായാലും തങ്ങള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ ചെറുക്കാന്‍ പുതുവഴി തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വം എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഡിസംബര്‍ 19 ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകണം. കോടതിയില്‍ ഹാജരാകുമ്പോള്‍ സോണിയയും രാഹുലും ജാമ്യത്തിന് അപേക്ഷിയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യത്തിന് അപേക്ഷിയ്ക്കാതെ ജയിലില്‍ പോയി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ വിധി വരുന്നതിന് മുമ്പ് തന്നെ ജയിലില്‍ പോകുന്നതോടെ സഹതാപ തരംഗം സൃഷ്ടിയ്ക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കോടതിയില്‍ ഹാജരാകുന്നത് വലിയ ‘സംഭവം’ ആക്കാനും ലക്ഷ്യമുണ്ട്. കോണ്‍ഗ്രസ് എംപിമാരോട് ദില്ലിയില്‍ തന്നെ തങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോണിയയും രാഹുലും കോടതിയില്‍ ഹാജരാകുമ്പോള്‍ എംപിമാര്‍ അനുഗമിയ്ക്കും. നാഷണല്‍ ഹെറാള്‍ഡ് കൈമാറ്റത്തില്‍ ക്രമക്കേടും അഴിമതിയപും ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വമിയാണ് കോടതിയെ സമീപിച്ചത്. സ്വകാര്യ കേസ് ആണെങ്കിലും സുബ്രഹ്മണ്യം സ്വാമിയാണ് പിന്നിലുള്ളത് എന്നതുകൊണ്ട് സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിയ്ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top