സോഫിയയുമായി വില്‍ സ്മിത്തിന്റെ റൊമാന്റിക് ഡേറ്റ്; സോഫിയയ്ക്ക് ഉമ്മ കൊടുക്കാനാഞ്ഞ് വില്‍ സ്മിത്; പിന്നീട് സംഭവിച്ചത്…  

ഹോളിവുഡ് താരം വില്‍ സ്മിത്തും ഹ്യൂമനോയിഡ് റോബോട്ട് സോഫിയയും തമ്മിലുള്ള ‘ഓണ്‍ലൈന്‍ ഡേറ്റ്’ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വില്‍ സ്മിത് തന്നെയാണ് രസകരമായ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. 62 ഭാവങ്ങള്‍ വരുത്താന്‍ കഴിവുള്ള സോഫിയയുടെ മുഖത്ത് പ്രണയഭാവം വരുത്താന്‍ ശ്രമിക്കുന്ന സ്മിത്തും പിന്നീടുണ്ടായ സംഭവങ്ങളുമാണ് വീഡിയോയില്‍ കാണുന്നത്. വില്‍ സ്മിത്ത് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സോഫിയയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല.സോഫിയയെ ചുംബിക്കാനാഞ്ഞ സ്മിത്തിന് താങ്കള്‍ ഇപ്പോള്‍ എന്റെ സുഹൃത്തുക്കളുടെ പട്ടികയിലാണ് എന്ന ഗംഭീര മറുപടിയാണ് സോഫിയ നല്‍കിയത്. ‘ഞാന്‍ സോഫിയയെ കണ്ടു., റോബോട്ടുകളുമായുള്ള എന്റെ മുന്‍കാല പരിജയം അറിഞ്ഞിട്ടാണെന്ന് തോന്നുന്നു അവര്‍ക്കെന്നോട് ‘പ്രത്യേകമായി’ ഒന്നും തോന്നിയില്ല…’ ഇന്‍സ്റ്റഗ്രാമിന്‍ തമാശ രൂപേണ വില്‍ സ്മിത് കുറിച്ചു. ഹോംങ്കോങ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് സോഫിയ എന്ന സോഷ്യല്‍ ഹ്യൂമനോയിഡ് റോബോട്ടിനെ സൃഷ്ടിച്ചത്. അന്ന് മുതല്‍ വാര്‍ത്തകളിലെ താരമാണ് സോഫിയ. സൗദി അറോബ്യയുടെ പൗരത്വം നേടിയ സോഫിയ. ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Top