കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ജൂസില്‍ വിഷം കലര്‍ത്തി കൊന്ന സോഫിയ വിഷാദ രോഗത്തിനടിമ

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്ന മലായാളി യുവതിയെ ആര്‍ക്കുമെളുപ്പം മറക്കാന്‍ കഴിയില്ല. ഹൃദയാഘാതം മാണ് മരണത്തിന് കാരണമെന്ന് ആദ്യം കരുതിയെങ്കിലും ഓ്‌സ്‌ട്രേലിയന്‍ പോലിസിന്റെ അന്വേഷണത്തില്‍ ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ കൊന്ന് കാമുകനൊപ്പം ജീവിതകാലം മുഴുവനും സന്തോഷത്തോടെ കഴിയാമെന്ന സ്വപ്‌നങ്ങള്‍ മുഴുവന്‍ പാഴായി. ഇപ്പോള്‍ കൊലപാതക കുറ്റത്തിന് ഓസ്‌ട്രേലിയയില്‍ അഴിയെണുകയാണ് സോഫിയ. ജയിലില്‍ കഴിയുന്ന സോഫിയ വിഷാദ രോഗത്തിന് അടിമയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

കാമുകനായ അരുണ്‍ കമലാസനന് ഒപ്പം ചേര്‍ന്ന് ഭര്‍ത്താവ് സാം എബ്രഹാമിനു രാത്രിയില്‍ ഓറഞ്ച് ജ്യൂസില്‍ സൈനൈഡ് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാദം എന്ന് പറഞ്ഞ് പുലര്‍ച്ചെയാണ് സോഫിയ മറ്റുള്ളവരെ അറിയിക്കുന്നത്. പിന്നീട് സോഫിയ സാമിന്റെ മൃതദേഹത്തില്‍ വീണ് പൊട്ടികരയുകയും, നാട്ടില്‍ മൃതദേഹം എത്തിച്ച് വിഷമം അഭിനയിച്ച് കരയുകയും കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sam

എന്നാല്‍ സാമിന്റെ ശവസംസ്‌കാരം കഴിഞ്ഞ് തിരികെ ഓസ്‌ട്രേലിയയില്‍ എത്തിയ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും ഒന്നിച്ച് ജീവിതം തുടരുകയായിരുന്നു. ഇതിനിടെ പ്രവാസി മലയാളികള്‍ പിരിച്ച് നല്കിയ 15 ലക്ഷത്തോളം സഹായ ധനവും സോഫിയ വാങ്ങി എടുത്തു. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പോലീസ് നടത്തിയ വിദഗ്ദന്മായ അന്വേഷണത്തില്‍ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും കുടുങ്ങുകയായിരുന്നു. പലപ്പോഴും അസാധാരണ രീതിയില്‍ പെരുമാറുന്ന സോഫിയ ഇപ്പോള്‍ ജയിലിലെ മനോരോഗ വിദഗ്ധന്റെ ചികിത്സയിലാണ്. പലപ്പോഴും സെല്ലിലിരുന്ന് കരയുകയും പിച്ചുംപേയും പറയുകയും ചെയ്യുന്ന സോഫിയ പതിയെ വിഷാദേരാഗത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്ന് അവരെ അടുത്തിടെ സന്ദര്‍ശിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ പറയുന്നു.

കാമുകനായ അരുണ്‍ കമലാസനനും ഇപ്പോള്‍ ജയിലില്‍ ആണ്. 28 വര്‍ഷം പരോള്‍ ഇല്ലാതെ ഇയാളും ജയിലില്‍ കിടക്കണം. സോഫിയക്ക് വിവാഹത്തിനു മുമ്പ് 2 കാമുകന്മാരായിരുന്നു ഉണ്ടായിരുന്നത്. സാമും, അരുണ്‍ കമലാസനനും. അതില്‍ സാമിനേ വിവാഹം കഴിക്കുകയും അരുണ്‍ കമലാസനനെ കാമുകനാക്കി നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഓസ്‌ട്രെലിയയില്‍ എത്തിയ സോഫിയ തുടര്‍ന്ന് കാമുകന്‍ അരുണ്‍ കമലാസനനെയും ഓസ്‌ട്രേലിയയില്‍ എത്തിച്ചു. ഒരേ സമയം ഭര്‍ത്താവ് സാമും , അരുണ്‍ കമലാസനനുമായും ബന്ധം തുടര്‍ന്നു.ഇതാണ് പിന്നീട് ദുരന്തമായത്.

sam 2

2015 ഒക്ടോബര്‍ 14 നു രാവിലെയായിരുന്നു പുനലൂര്‍ സ്വദേശിയും യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെ (33) മെല്‍ബണിലെ എപ്പിങ്ങിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമുള്ള മരണം എന്നാണ് എല്ലാവരും കരുതിയത്. ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്നാണ് സോഫിയ പോലീസിനെ അറിയിച്ചത്.സാമിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇതൊരു കൊലപാതകമാണെന്ന് സംശയം തോന്നിയ വിക്ടോറിയ പോലീസ് രഹസ്യമായി അന്വേഷണം നടത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഓസ്ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ സോഫിയുടെ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഇതോടെയാണ് ഇവരുടെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ച് പോലീസ് ഇവരെ പിന്തുടര്‍ന്നത്. കൊലപാതകത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന പ്രാഥമീകമായ തെളിവുകള്‍ കിട്ടിയതോടെ പോലീസ് ഇവരെ ചോദ്യം ചെയ്തു. ഇതോടെയാണ് കൊലയാളികള്‍ പിടിക്കപ്പെട്ടത്.

Top