സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റി : സുപ്രീംകോടതി

ന്യൂദല്‍ഹി:സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ വീഴ്‌ച പറ്റിയത് പ്രോസിക്യൂഷനാണ്. സംശയത്തിന്റെ പേരില്‍ ഒരാള്‍ക്ക് വധശിക്ഷ നല്‍കാനാകില്ല.സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ഒരാളെ തൂക്കിലേറ്റണമെങ്കില്‍ 101 ശതമാനം തെളിവുവേണം. സംശയത്തിന്റെ കണിക പോലുമുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സൗമ്യ ചാടി രക്ഷപ്പെട്ടു എന്നാണ് സാക്ഷിമൊഴി പറയുന്നത്. ഇത് കണക്കിലെടുത്താല്‍ ഗോവിന്ദച്ചാമി കൊലപാതകം ചെയ്തിട്ടില്ല. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടു എന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ തന്നെ ഹാജരാക്കിയ സാക്ഷി മൊഴികളില്‍ നാലാമത്തെയും (ടോമി ദേവസി) നാല്‍പ്പതാമത്തെയും (അബ്ദുള്‍ ഷുക്കൂര്‍) സാക്ഷികള്‍ പറയുന്നത് സൗമ്യ രക്ഷപ്പെടാനായി ട്രെയിനില്‍ നിന്ന് എടുത്തുചാടി എന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി.soumya-mother

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയുടെ നീരീക്ഷണത്തെ തുടര്‍ന്ന് കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഹര്‍ജി ഈ മാസം പതിനേഴിലേക്ക് മാറ്റി. ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്.

തുറന്ന കോടതിയിലായിരുന്നു കേസിന്റെ വാദം കേള്‍ക്കല്‍. കെ.ടി.എസ് തുളസിയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്. നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു.

Top