സർവ്വകലാശാല അധികതരുടെ ക്ളറിക്കൽ മിസ്റ്റേക്ക് കാരണം വിദ്യാർത്ഥിനി കോടിപതിയായി. വിദ്യാഭ്യാസ സഹായ ധനമായി 6849 രൂപയ്ക്ക് പകരം വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ എത്തിയത് അറ് കോടിയോളം രൂപയാണ്. ദക്ഷിണാഫ്രിക്കയിലാണ് ക്ളറിക്കൽ പിഴവുമൂലം വിദ്യാർത്ഥിനി കോടിപതിയായത്. ഇത്രയും തുക ഒറ്റയടിക്ക് അക്കൗണ്ടിൽ എത്തിയാൽ പിന്നെ എന്ത് ചെയ്യാൻ പെൺകുട്ടി ഐഫോണുകളും പാർട്ടികളുമൊക്കെയായി അടിച്ചു പൊളിക്കാൻ തുടങ്ങി. 39 ലക്ഷത്തോളം രൂപ വിദ്യാർത്ഥിനി ഇതിനോടകം തന്നെ ചിലവഴിച്ചു എന്നാണ് റിപ്പോർട്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ നല്‍കുന്നതിന് നാഷണല്‍ സ്റ്റുഡന്റ്സ് ഫിനാന്‍ഷ്യല്‍ എയ്ഡ് സ്‌കീം സൗത്ത് ആഫ്രിക്കയില്‍ നിലവിലുണ്ട്. ഇത്തരത്തില്‍ ലഭിച്ച തുകയാണിത്. മറ്റൊരു വിദ്യാര്‍ഥിനി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ ഇക്കാര്യം അറിഞ്ഞതെന്ന് യൂണിവേഴ്സിറ്റി പ്രതിനിധി പറഞ്ഞു.
39 ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥിനി ഇതിനോടകം ചെലവഴിച്ചെന്നും വിദ്യാര്‍ഥിനിയുടെ പേരു വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം വിദ്യാർത്ഥിനിയുടെ അക്കൗണ്ടിൽ ഇത്രയും തുക എത്തിയത് എങ്ങിനെയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ അക്കൗണ്ടിൽ നിന്ന് ബാക്കിയുള്ള തുക തിരിച്ചു പിടിച്ചതായും ചെലവഴിച്ച തുക പെൺകുട്ടി തന്നെ തിരിച്ചടക്കണമെന്നും അധികൃതർ അറിയിച്ചു.