കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി നിയമിച്ചു. ബി.സി.സി.ഐ അധ്യക്ഷനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തത്തെുടര്‍ന്നാണ് സൗരവ് ഗാംഗുലി അസോസിയേഷന്റെ പ്രസിഡന്റാകുന്നത്.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ 117 അംഗങ്ങളുടെ പിന്തുണയോടെ അദ്ധ്യക്ഷപദവിയിലേക്ക് എത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ബംഗാള്‍ ക്രിക്കറ്റിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണശേഷം ആര് ഈ സ്ഥാനത്തേക്ക് വരുമെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. പല ഉന്നതരുടേയും പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണ ഗാംഗുലിക്കായിരുന്നു.
ഹൃദയാഘാതത്തത്തെുടര്‍ന്ന് സെപ്റ്റംബര്‍ 20നായിരുന്നു ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചത്. 1979ല്‍ ബി.സി.സി.ഐയില്‍ എത്തിയ ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചയാളായിരുന്നു.