ഹെൽത്ത് ഡെസ്ക്
ലണ്ടൻ: ലൈംഗികമായി ബന്ധപ്പെടുമ്പോൾ സ്ത്രീകൾ സോക്സ് ധരിച്ചാൽ ഇത് ഉത്തേജന സാധ്യത വർധിപ്പിക്കുമെന്നു പഠന റിപ്പോർട്ട്. ഹോളണ്ടിൽ നിന്നുള്ള ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ലൈംഗികമായി ബന്ധപ്പെടുമ്പോൾ കാലുകൾ തണുത്തിരുന്നാൽ സ്ത്രീകൾക്കു ഉത്തേജനത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. സോക്സ് ധരിച്ച സ്ത്രീകളിൽ ലൈംഗിക ശേഷി വർധിപ്പിക്കുന്നതായി തണുപ്പുകാലത്തും, ചൂടുകാലത്തും നടത്തിയ പഠനങ്ങളിലാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ ലഭിച്ചിരിക്കുന്നത്.
നൂറു ദമ്പതിമാരെയാണ് ഇതിന്റെ ഭാഗമായി പഠനത്തിനു വിധേയരാക്കിയത്. ഇവരിൽ സോക്സ് ധരിച്ച സ്ത്രീകളെയും, സോക്സ് ധരിക്കാത്തവരെയും ലൈംഗികതയ്ക്കു വിധേയരാക്കുകയായിരുന്നു. തുടർന്നു ഇവരുടെ ലൈംഗിക ബന്ധത്തിനു എടുത്ത സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് തയ്യാറാക്കിയത്. സ്ത്രീകൾക്കു കൂടുതൽ സമയം ലൈംഗിക വേഴ്ചയിൽ ഏർപ്പെടാനുള്ള സാഹചര്യം ഇത്തരത്തിൽ സോക്സ് ധരിക്കുന്നതു മൂലം ലഭിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.