സിനിമാ നടിയേയും അഭിനേതാക്കളേയും വാഹനം തടഞ്ഞ് പരിശോധിച്ചതില്‍ തെറ്റില്ല; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ പോലീസ്

കൊച്ചി: അങ്കമാലി ഡയറീസിലെ താരങ്ങളെ വാഹനം തടഞ്ഞ് പരിശോധിച്ചതില്‍ തെറ്റില്ലെന്ന് പോലീസ്. നിയമപരമായ നടപടിമാത്രമാണ് പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് വിശദീകരണം. സിനിമാപ്രവര്‍ത്തകരെ വഴിതടഞ്ഞസംഭവത്തില്‍ പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് എസ്പി ഏ.വി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

വാഹനത്തിന്റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമെന്നും എസ്.പി. പറഞ്ഞു. അങ്കമാലീ ഡയറീസിലെ അഭിനേതാക്കളെയാണ് ഇന്നലെ ഡിവൈഎസ്പി വഴിയില്‍ തടഞ്ഞത്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഓടുന്ന വാഹനമായിരുന്നു ഇത്. ഇതിന്റെ ഗ്‌ളാസില്‍ അകത്തെ കാഴ്ച മറയുന്നതരത്തില്‍ പോസ്റ്ററുകളും മറ്റും ഒട്ടിച്ചിരുന്നു. ഇത് നിയമലംഘനമാണെന്നു പൊലീസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാത്തതിനാണ് ഡിവൈഎസ്പിയോടു വിശദീകരണം ചോദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ ഏഴിന് പെരുമ്പാവൂരില്‍ വച്ച് മോട്ടോര്‍വാഹന വകുപ്പ് ഇതേകുറ്റം ചൂണ്ടിക്കാട്ടി ഈ വാഹനം തടഞ്ഞിരുന്നു. പിഴ ഈടാക്കുകയും ചെയ്തിരുന്നു. അന്ന് ഒരു രേഖയും നല്‍കിയിരുന്നു. എന്നാല്‍ സിനിമയുടെ പ്രചാരണത്തിനു വാഹനത്തില്‍ സ്റ്റിക്കറൊട്ടിക്കുന്നതിനു അനുമതി നല്‍കിയുള്ള രേഖയും അന്ന് അധികൃതര്‍ നല്‍കിയിരുന്നു.

അകാരണമായി തങ്ങളുടെ വാഹനം തടയുകയും വാഹനത്തിലുള്ളവരെ പുറത്തിറക്കി ആക്ഷേപിച്ചുവെന്നുമാണ് അഭിനേതാക്കളുടെ പരാതി. കൂടാതെ കൂട്ടത്തിലുള്ള ഒരു നടിയെ അടക്കം പൊതുജനമധ്യത്തില്‍ ആക്ഷേപിക്കുകയും അവരുടെ ഫോട്ടോ എടുക്കുകയും ചെയ്‌തെന്നും പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഡിജിപിയ്ക്കു പരാതി നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ അങ്ങനെ ഉണ്ടായില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, വാഹനത്തില്‍ സ്റ്റിക്കറൊട്ടിക്കാന്‍ അനുവാദമുണ്ടായിരുന്നെന്നു ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. വാഹനത്തിലുള്ളവരെ പുറത്തിറക്കി മോശമായാണ് പൊലീസ് സംസാരിച്ചത്. നിങ്ങള്‍ എന്താണ് വാഹനത്തിനുള്ളില്‍ ചെയ്യുന്നതെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ചോദിച്ചതാണ് ഞങ്ങളുടെ പ്രശ്‌നം. വാഹനത്തിനുള്ളില്‍ നടിനടന്‍മാരാണെന്നുള്ളത് പോസ്റ്റര്‍ കണ്ടാല്‍ തന്നെ മനസിലാകും. പൊലീസ് പരിശോധനയോടു എതിരല്ല. എന്നാല്‍ അഭിനേതാക്കളോടു നിങ്ങളെന്താ താടി വടിക്കാത്തെ, മുടി വെട്ടാത്തെ തുടങ്ങിയ ചോദിച്ചു. ടിറ്റോ എന്ന നടനോടു നിന്നെ പേരു മാറ്റി പള്‍സര്‍ ടിറ്റോ എന്നു വിളിക്കട്ടെ എന്നു പൊലീസ് ചോദിച്ചു. ഇതിനൊക്കെ എന്ത് ന്യായീകരണമാണ് നല്‍കാനുള്ളത്. വണ്ടിയിലെ സ്റ്റിക്കര്‍ മാറ്റാന്‍ അവര്‍ക്കു മാന്യമായി നിര്‍ദേശിക്കാമായിരുന്നുവെന്നും ലിജോ പറഞ്ഞു,

Top