പത്താന്‍കോട്ട് ആക്രമണം: എസ്പിയ്ക്കു ഐഎസ്‌ഐ ബന്ധം: എസ്പിയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎ; എസ്പി ഹണിട്രാപ്പില്‍ കുടുങ്ങി

പഞ്ചാബ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിനു മുന്നോടിയായി ഭീകരര്‍ തട്ടിക്കൊണ്ടു പോയെന്നു വിശദീകരണം നല്‍കിയ ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍സിങ്ങിനു ഐഎസ്‌ഐയുമായും കള്ളക്കടത്തു സംഘവുമായും ബന്ധമെന്നു എന്‍ഐഎ കണ്ടെത്തി. ഇതേ തുടര്‍ന്നു തീവ്രവാദികളെ സഹായിച്ച കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി എസ്പിയെ അറസ്റ്റ് ചെയ്തിരുന്നു. പത്താന്‍കോട്ട് ആക്രമണത്തില്‍ രാജ്യത്ത് ആയുധങ്ങള്‍ എത്തിച്ചത് കള്ളക്കടത്ത് സംഘമാണെന്നു സംശയിക്കുന്നതായി ഡിഐഎച്ച് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇ്‌പ്പോള്‍ എസ്പിയുടെ അറസ്റ്റിലേയ്ക്കു കാര്യങ്ങള്‍ നീങ്ങുന്നതോടെ രാജ്യത്തെ ഒറ്റിക്കൊടുക്കാന്‍ ഒരു ഉ്ന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ തീവ്രവാദികള്‍ക്കൊപ്പം നിന്നതിന്റെ രഹ്‌സ്യമാണ് ചുരുളഴിയുന്നത്.
എസ്പിയെ ഇന്ന് ദേശീയ സുരക്ഷാ ഏജന്‍സി നുണപരിശോധനയ്ക്ക് വിധേയനാക്കും. പാക്കിസ്ഥാന്‍ ഭീകരരുടെ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നാണ് സൂചന. അതിനിടെ, പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു. പാക് പ്രസിഡന്റ് നവാസ് ഷെരീഫിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് പത്താന്‍കോട് ആക്രമണവും തുടര്‍ സംഭവങ്ങളും.
ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാക്കിസ്ഥാന് നല്‍കുന്ന സൈനിക സഹായം പുനഃപരിശോധിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പാക് പ്രധാനമന്ത്രി അമേരിക്കയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള ഗുരുദാസ്പൂര്‍ മുന്‍ എസ്പികുടിയായ സല്‍വീന്ദര്‍ സിങ്ങിനെ ദല്‍ഹിയിലെത്തിച്ചാണ് നുണപരിശോധന നടത്തുന്നത്. എസ്പിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച എന്‍ഐഎ സംഘം സല്‍വീന്ദര്‍ സിങിന് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. ഭാരതപാക് അതിര്‍ത്തിയിലെ മയക്കുമരുന്നു മാഫിയയുമായും എസ്പിക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കരുതുന്നു. എസ്പിയുടെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ സൈനികത്താവളത്തിലെത്തിയതെന്ന് സല്‍വീന്ദര്‍ സിങ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സല്‍വീന്ദറിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെയും പാചകക്കാരന്റെയും മൊഴികളുമായി എസ്പിയുടെ മൊഴികള്‍ക്ക് വത്യാസമുണ്ട്. ഇതാണ് എസ്പിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതിന് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബ് ആര്‍മ്ഡ് പോലീസ് 75ാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാണ്ടന്റാണ് സല്‍വീന്ദര്‍സിങ്. ഗുര്‍ദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദറിനെ അടുത്തിടെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത്. ലൈംഗികാതിക്രമങ്ങളുടെ പേരില്‍ വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നല്‍കിയ അഞ്ച് പരാതികള്‍ ഇയാളുടെ പേരിലുണ്ട്. മുമ്പ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മൂടിവെച്ച പരാതികള്‍ സുരേഷ് അറോറ പഞ്ചാബ് ഡിജിപി ആയി എത്തിയ ശേഷമാണ് പുറത്തെടുത്ത് ശിക്ഷാ നടപടി സ്വീകരിച്ചത്.

എന്‍ഐഎയും പഞ്ചാബ് പോലീസും ഇതിനകം സല്‍വീന്ദര്‍സിങിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലൊന്ന് സല്‍വീന്ദര്‍സിങിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇരുപതംഗ എന്‍ഐഎ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ പുരോഗതി എല്ലാ ദിവസവും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരദ് കുമാര്‍ കൈമാറുന്നുണ്ട്.

Top