ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്തത്. ഒരു കാരണവശാലും ഇനി ചിത്രത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന്‍ ബിജു കട്ടക്കല്‍ പറയുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ പറയുന്നു. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാന്‍ എന്ന ആശയവുമായി വന്നത്. സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്.
ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത് എന്നും സംവിധായകന്‍ പറയുന്നു. യങ് സൂപ്പര്‍സ്റ്റാര്‍ എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ വരുന്നത്. മോഹന്‍ലാലിന്റെ പേര് പറഞ്ഞുകൊണ്ടാണ് അത് പുറത്തുവിട്ടതെങ്കില്‍ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകുമായിരുന്നില്ല. കൂടാതെ ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഐപിഎസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം മാസും ക്ലാസുമായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘മോഹന്‍ലാലിന്റെ മെഗാ ഹിറ്റായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു… മലയാളത്തിലെ യുവ സൂപ്പര്‍ താരം നായകനാകുന്ന ചിത്രം യുവേര്‍സ് ലൗ വിംഗ് ലി എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യും. ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്. വന്‍ ബഡ്ജറ്റില്‍ വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ഈ ചിത്രം നിര്‍മിക്കുന്നു. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരുന്നു.’