സ്വന്തം ലേഖകൻ
മാഡ്രിഡ്: സ്‌പെയിനിലെ മാഡിഡിൽ നടന്ന കാളപ്പോരിനിടെ പോരാളികളുടെ സ്വകാര്യ ഭാഗങ്ങളിൽ കാളയുടെ കൊമ്പ് കുത്തിക്കയറി. കാളപ്പോരിന്റെ ഭീകര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിക്കുന്നു. കാളപ്പോരിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ആൻഡ്രേ റോക്കാ റേ എന്ന 19 കാരനാണ് സ്‌പെയിനിൽ നടന്ന കാളപ്പോരിനിടെ കാളയുടെ ക്രൂരമായ ആക്രമണത്തിനു വിധേയനായത്. ഇയാളുടെ പിൻഭാഗത്തു കൂടി കാളയുടെ കൊമ്പുകൾ കുത്തിയിറങ്ങുകയായിരുന്നു. കാളപ്പോരിനിടെ നവംബറിൽ ഇയാളുടെ മുൻനിരയിലെ രണ്ടു പല്ലുകൾ കാളയുടെ ആക്രമണത്തിൽ നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇയാളുടെ ശരീരത്തിന്റെ പിൻഭാഗത്തെ സ്വകാര്യ ഭാഗത്ത് കാളയുടെ കൊമ്പ് കുത്തിയിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്‌പെയിനിലെ മാഡ്രിഡിലെ സെവില്ലയിലെ ലാ മാസ്റ്ററാൻസയിൽ നടന്ന കാളപ്പോരിനിടെയാണ് ഇയാൾക്കു ക്രൂരമായി കുത്തേറ്റത്.
കാളയെ നേരിടാനായി പോരാളിയായി രംഗത്തിറങ്ങിയ റോക്കാ റേ കാള ഒാടിയെത്തുന്നത് കണ്ട് പതാകയുമായി മുന്നോട്ടു പാഞ്ഞടുക്കുകയായിരുന്നു. കാളയുടെ ശ്രദ്ധ തെറ്റിച്ച ശേഷം ഇതിനെ പിടിച്ചു നിർത്താനായിരുന്നു ശ്രമം. ഇതിനിടെ ശ്രദ്ധ തെറ്റിയ റോക്കാ റേയുടെ പിൻഭാഗത്തിലൂടെ കാളയുടെ കൊമ്പുകൾ കുത്തിയിറങ്ങി. തുടർന്നു ഇയാളെ വായുവിൽ ഉയർത്തിയ കാള, രണ്ടോ മൂന്നോ തവണ തല വായുവിലിട്ട് കറക്കുകയും ചെയ്തു.
രക്തം ചിതറിത്തെറിച്ചതിനൊപ്പം കാണുടെ കൊമ്പിലെ പിടിവിട്ട് ഇയാൾ വായുവിൽ ഉയർന്നു മൈതാനത്തിന്റെ മധ്യത്തിലേയ്ക്കു വീഴുകയും ചെയ്തു. പാഞ്ഞു നടന്ന കാളയുടെ മുന്നിൽ നിന്നു രക്ഷപെടാൻ ഇയാൾ നിലവിളിച്ചുകൊണ്ടു മൈതാനത്തിന്റെ നടുവിലൂടെ ഓടിനടക്കുന്ന ദൃശ്യങ്ങൾ ക്രൂരമായിരുന്നു.
നവംബറിൽ കാളപ്പോരിനിടെ കാളയുടെ ആക്രമണത്തിൽ മുഖത്തിനു പരുക്കേറ്റ ഇദ്ദേഹത്തിന്റെ മുഖത്തെ മുൻ നിരയിലെ രണ്ടു പല്ലുകൾ തെറിച്ചു പോയിരുന്നു.