ചെന്നിത്തലയുടെ ദോശ പരാമര്‍ശത്തിന് വിരാമം :പ്രതിഷേധമവസാനിപ്പിച്ച് സ്പീക്കര്‍ സഭയില്‍ തിരിച്ചെത്തി

തിരുവനന്തപുരം: പ്രതിഷേധവുമായി സഭാനടപടികളില്‍ നിന്ന് ബുധാനാഴ്ച്ച രാവിലെ വിട്ടുനിന്ന സ്പീക്കര്‍ എന്‍.ശക്തന്‍ അനുനയ ശ്രമങ്ങള്‍ക്കൊടുവില്‍ സഭയില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. സ്പീക്കറുടെ ആഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയാണ് സഭാ നടപടികള്‍ നിയന്ത്രിച്ചത്.

ചൊവ്വാഴ്ച പ്രവാസിക്ഷേമ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ സ്പീക്കര്‍ ഇടപെട്ടിരുന്നു. ഈ സമയം ഇടപെട്ട് സംസാരിച്ച ആഭ്യന്തരമന്ത്രി ദോശ ചുടുന്നപോലെ ബില്‍ പാസാക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോകേണ്ടതിനാലാണ് ഇടപെട്ടതെന്ന് ഇനി ഇടപെടില്ലെന്നും സ്പീക്കര്‍ അപ്പോള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തിലുള്ള പ്രതിഷേധസൂചകമായാണ് സ്പീക്കര്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്.1 sakthan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പിന്തുടര്‍ച്ചാവകാശ ബില്‍ അവതരിപ്പിക്കുന്നതിനിടയില്‍ സ്പീക്കറെ ചെന്നിത്തല വിമര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സമയം ചോദിച്ചിരിക്കുന്നതിനാല്‍ എത്രയും വേഗം സഭാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.എന്നാല്‍ സഭാ നാഥന്‍ കൂടിയായ അങ്ങ് ബില്ല് പോലെയുള്ള ഒരു സുപ്രധാന കാര്യം ചര്‍ച്ച ചെയ്യാതെ പാസ്സാക്കാന്‍ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും ദോശ ചുടുന്നത് പോലെ ബില്‍ പാസ്സാക്കാനാകില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു.

മൂന്നു ബില്ലുകളിലാണ് ഇന്നലെ നിയമസഭയില്‍ ചര്‍ച്ചനടന്നത്. ഹിന്ദു പിന്തുടര്‍ച്ച അവകാശ ബില്‍ പരിഗണിക്കവെ തന്നെ അംഗങ്ങള്‍ ചുരുക്കി സംസാരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചു. പിന്നീട് പ്രവാസിക്ഷേമ ബില്ലിന്മേല്‍ എന്‍.എ നെല്ലിക്കുന്ന് സംസാരിക്കുമ്പോള്‍ ചുരുക്കിപ്പറയണമെന്ന് സ്പീക്കര്‍ വീണ്ടും നിര്‍ദേശിച്ചു. ഈ ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി ദോശ ചുടുന്ന പോലെ ബില്‍ പാസാക്കാനാകില്ലെന്ന് പറഞ്ഞത്.

തനിക്ക് വേണ്ടിയല്ല നടപടികള്‍ വേഗത്തിലാക്കുന്നതെന്നും നിങ്ങള്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നതിനായിട്ടാണെന്നും സ്പീക്കര്‍ മറുപടി നല്‍കി. എങ്കില്‍ ബില്‍ മാറ്റിവെക്കണമെന്ന് അഭിപ്രായപ്പെട്ട ആഭ്യന്തരമന്ത്രി സഭയുടെ സംരക്ഷകനായ അങ്ങ് ഇങ്ങനെ പെരുമാറരുതെന്നും പറയുകയുണ്ടായി. അതോടെ ഇഷ്ടം പോലെ അംഗങ്ങള്‍ സംസാരിക്കട്ടെ എന്ന നിലപാടെടുത്ത സ്പീക്കര്‍ പിന്നീട് ചര്‍ച്ചയില്‍ ഇടപെടാതെ നിശബ്ദനായിരിക്കുകയായിരുന്നു.

Top