ലാന്‍ഡ് ചെയ്യാന്‍ പോകുന്ന വിമാനത്തിലെ യാത്രികര്‍ ദേശീയ ഗാനം കേട്ടപ്പോള്‍ ചെയ്തത്; ക്യാബിന്‍ ക്രൂവിന് പറ്റിയ അബദ്ധം യാത്രകരെ കുഴക്കി

ഇന്‍ഡോര്‍: ദേശീയ ഗാനം മുഴങ്ങിയാല്‍ എണീറ്റ് നിന്ന് ബഹുമാനിക്കണം എന്ന സുപ്രീം കോടതി വിധി ഒരു വിമാന യാത്രികരെ ആകെ കുഴക്കി. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റിട്ട് വിമാനം ലാന്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് ദേശീയ ഗാനം മുഴങ്ങി കേള്‍ക്കുന്നത്. ദേശീയ ഗാനത്തെ ബഹുമാനിച്ച് എണീറ്റ് നില്‍ക്കണോ അതോ വിമാന നിയമമനുസരിച്ച് ബെല്‍റ്റിട്ട് ഇരിക്കണോ എന്ന ശങ്കയിലായിരുന്നു യാത്രക്കാരും ജീവനക്കാരും.

തിരുപ്പതിഹൈദരബാദ് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ലാന്‍ഡിങിന് മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് വിമാനത്തിനുള്ളില്‍ നിന്ന് ദേശീയഗാനം കേള്‍ക്കുന്നത്. ദേശീയ ഗാനം കേട്ടാല്‍ എണീറ്റ് നില്‍ക്കണമെന്നുള്ള മൗലിക കര്‍ത്തവ്യം നിറവേറ്റാന്‍ ജീവന്‍ പണയപ്പെടുത്തി സീറ്റ് ബെല്‍റ്റ് അഴിച്ച് വെക്കണമെന്നുള്ളതായിരുന്നു യാത്രക്കാരെ അസ്വസ്ഥരാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവില്‍ പൈലറ്റിന്റെ നിര്‍ദേശ പ്രകാരം സീറ്റ്‌ബെല്‍റ്റിട്ട് ഇരുന്നെന്ന് ഒരു യാത്രികന്‍ പറഞ്ഞു. ഒരു ക്യാബിന്‍ ക്രൂവിന് പറ്റിയ അബദ്ധമാണ് ലാന്‍ഡിങിനുള്ള തയ്യാറെടുപ്പിനിടെ വിമാനത്തില്‍ നിന്ന് ദേശീയ ഗാനം മുഴങ്ങാനിടയാക്കിയത്. ഇയാള്‍ മ്യൂസിക് സിസ്റ്റം ഓഫാക്കുന്നിനിടെ സ്വിച്ച് മാറുകയായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. അതേ സമയം സ്‌പൈസ് ജെറ്റിന്റെ നടപടിക്കെതിരെ ഒരു യാത്രികന്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Top