സ്‌പോട്‌സ് ഡെസ്‌ക്
ന്യൂഡൽഹി: ഒരു ദിവസം ഒരു കായിക താരത്തിനായി ഇന്ത്യയിൽ ചിലവഴിക്കപ്പെടുന്നത് മൂന്നു പൈസയെന്നു റിപ്പോർട്ട്. നൂറു കോടിയിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നും, ഏറ്റവും കുറച്ച് ഒളിംപിക് മെഡലുകൾ മാത്രമുള്ള രാജ്യവുമായ ഇന്ത്യയിലെ കായിക താരങ്ങൾക്കായി ചിലവഴിക്കുന്ന കണക്കുകളാണ് ഇത്.
ഇന്ത്യയിൽ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും സ്‌പോട്‌സിനു നൽകുന്ന പരിഗണനയാണ് ഇതിലൂടെ ഇപ്പോൾ വ്യക്തമാക്കുന്നത്. ഒരു ദിവസം ഒരു കായിതാരത്തിനായി രാജ്യത്ത് ചിലവഴിക്കപ്പെടുന്നത് മൂന്നു പൈസ മാത്രമാണെന്നാണ് കണക്കുകൾ. ഇതിൽ ഏറിയ പങ്കും അഴിമതിയുടെ ഭാഗമായി പല പോക്കറ്റുകളിലേയ്ക്കാണ് പോകുന്നതെന്നും ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
1920 ൽ തുടങ്ങിയ ഒളിംപിക്‌സിന്റെ ചരിത്രത്തിൽ ഇതു വരെ ഇന്ത്യയ്ക്കു ലഭിച്ചത് 24 മെഡലുകൾ മാത്രമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതു വരെ ലഭിച്ചിരിക്കുന്ന ഒൻപത് സ്വർണ മെഡലുകളിൽ എട്ടും 1928 മുതൽ 1980 വരെയുള്ള കാലഘട്ടത്തിനിടയിൽ ഇന്ത്യൻ ഹോക്കി ടീം നേടിയിരിക്കുന്നതാണ്. വ്യക്തിഗത ഇനത്തിൽ ലഭിച്ചിരിക്കുന്ന ഏക 2008 ൽ അഭിനവ് ബിന്ദ്ര സ്വന്തമാക്കിയ സ്വർണം മാത്രമാണ്.
ഇന്ത്യയേക്കാൾ സമ്പത്തിലും ആൾബലത്തിലും ഏറെ പിന്നിൽ നിൽക്കുന്ന ജമേക്ക 19 പൈസയാണ് ഒരു താരത്തിനു വേണ്ടി ഒരു ദിവസം ചിലവഴിക്കുന്നത്. ആളൊഹരി വരുമാനത്തിൽ നിന്നും 19 ശതമാനം ജമൈക്ക മാറ്റി വയ്ക്കുമ്പോൾ, അമേരിക്ക 20 രൂപ വീതമാണ് മാറ്റി വയ്ക്കുന്നത്. ബ്രിട്ടൺ 50 പൈസയും മാറ്റി വയ്ക്കുന്നു. 2012 ലെ ഒളിംപിക്‌സിൽ ജമൈക്ക പന്ത്രണ്ടു മെഡലുകൾ നേടിയപ്പോൾ അമേരിക്ക 103 ഉം യുകെ 65 ഉം മെഡലുകൾ നേടി. ഇന്ത്യയ്ക്കു മെഡൽ നിലയിൽ രണ്ടക്കം പോലും കടക്കാൻ സാധിച്ചില്ല