റിട്ടയര്‍ ഉദ്യോഗസ്ഥരെയും പട്ടാളക്കാരെയും കുടുക്കാന്‍ ഐഎസ്‌ഐയുടെ ഹണി ട്രാപ്പ്; ഫെയ്‌സ്ബുക്ക് ഫ്രണ്ടായെത്തുന്ന ഫെയ്ക്ക് ഐഡികള്‍ ചോര്‍ത്തുന്നത് ഇന്ത്യയുടെ രഹസ്യ വിവരങ്ങള്‍

ന്യൂഡല്‍ഹി: റിട്ടയര്‍ ചെയ്ത സൈനിക ഉദ്യോഗസ്ഥരെയും ഇന്ത്യന്‍ ആര്‍മിയിലെ രഹസ്യ സൂക്ഷിപ്പുകാരെയും ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ കുടുക്കാന്‍ ഐഎസ്‌ഐയുടെ ഹണിട്രാപ്പ്. പെണ്‍കുട്ടികളെ ഉപയോഗിച്ചു ഇന്ത്യന്‍ സൈനിക നീക്കങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് ഐഎസ്‌ഐയുടെ പുതിയ തന്ത്രം. ലിസ്റ്റില്‍ കുടുക്കേണ്ട ഉന്നത ഉദ്യോഗസ്ഥരുടെയും സൈനിക മേധാവിമാരുടെയും ഇന്ത്യയുടെ സൈനിക രഹസ്യസൂക്ഷിപ്പുകാരുടെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്തു പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഐഎസ്‌ഐ. ഇതു സംബന്ധിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ രഹസ്വാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ രഹസ്യമായി നിരീക്ഷിച്ചു വരികയാണ.്
ഇത്തരത്തില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഐഎസ്‌ഐ ഇന്ത്യയിലെ രണ്ടായിരം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. ഇത്തരത്തിലുള്ള രണ്ടായിരം ഉദ്യോഗസ്ഥരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഐഎസ്‌ഐ ചോര്‍ത്തിയെടുത്തിട്ടുണ്ട്. ഇവരെ കുടുക്കി ഇന്ത്യയുടെ രഹസ്യ നീക്കങ്ങള്‍ ചോര്‍ത്തുന്നതിനായി പന്ത്രണ്ടായിരം ഫെയ്ക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി തയ്യാറാക്കിയിരിക്കുന്നതെന്നാണ് റോ അടക്കമുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സികളായ ഐഎസ്‌ഐയുടെ നിര്‍ദേശം അനുസരിച്ചു വിവിധ പെണ്‍കുട്ടികള്‍ ഇന്ത്യയിലും വിവിധ സഥലങ്ങളിലും ഇരുന്ന്ു ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനാണ് പദ്ധതി തയ്യാരാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കെ.കെ രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ സംബന്ധിക്കുന്ന രഹസ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ചാറ്റ് വഴി സുഹൃത്തുക്കള്‍ക്കു കൈമാറി എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് രഞ്ജിത്തിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

Top