പുലര്‍ച്ചെ വെള്ളമെടുക്കാന്‍ എത്തിയ സിസ്റ്റര്‍ അഭയ രണ്ടുവൈദീകരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള അരുതാത്തത് കണ്ടു; മൂവരും ചേര്‍ന്ന് തലക്കടിച്ച് കൊന്നു

കൊച്ചി: രണ്ട് വൈദീകരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള അരുതാത്ത് കണ്ടതാണ് അഭയയുടെ കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ പഠിക്കുന്നതിനിടെ അടുക്കളയില്‍ വെള്ളമെടുക്കാന്‍ എത്തിയ അഭയയെ മൂവരും ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്ന് കിണറ്റില്‍ തള്ളുകയായിരുന്നു. അന്ന് കോട്ടയം എസ്പിയായിരുന്ന കെ. ടി മൈക്കിള്‍ അടക്കമുള്ള ഉന്നതര്‍ ചേര്‍ന്നാണ് തെളിവു നശിപ്പിച്ചതും കേസ് മുക്കാന്‍ ശ്രമിച്ചതും.

കൊലപാതകമെന്ന് കണ്ടെത്തിയ കേസ് മുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് സിബിഐ എസ്പി ത്യാഗരാജന്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ അന്വേഷണം അവസാനിപ്പിച്ച് ഡിവൈഎസ്പി വര്‍ഗീസ് തോമസ് സിബിഐയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. അതോടെ സിബിഐക്ക് നഷ്ടമായത് സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ഡിവൈഎസ്പി നന്ദകുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റു ചെയ്തത്. പലകുറി സിബിഐ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിക്കാത്തതിനാല്‍ ഒടുവില്‍ പ്രതികള്‍ കുടുങ്ങി. കുറ്റപത്രം സിബിഐ സമര്‍പ്പിച്ചതിന് എട്ടു വര്‍ഷത്തെ പഴക്കമുണ്ട്, വികാരിമാര്‍ കുടുങ്ങുന്ന ലൈംഗിക പീഡനക്കേസുകള്‍ കൂടുന്ന കാലത്താണ് അഭയയുടെ അരും കൊലയ്ക്ക് 25 വര്‍ഷം പൂര്‍ത്തിയാകുന്നത്.
ബാലികയെ പീഡിപ്പിച്ച ഫാ. റോബിന്‍ വടക്കുഞ്ചേരി, ബാലികയെ പള്ളിമേടയില്‍ പീഡിപ്പിച്ച ഫാ. എഡ്വിന്‍ ഫിഗറസ്, പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായ ഫാ. തോമസ് പാറക്കുളം.. പട്ടിക നീളുമ്പോള്‍ കത്തോലിക്കാ സഭ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

1992 മാര്‍ച്ച് 27നാണ് ബിസിഎം കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റല്‍ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് പതിനേഴ് ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച കേസില്‍ ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശ പ്രകാരം 1993 മാര്‍ച്ച് 29നു സിബിഐ കേസ് എറ്റെടുത്തെങ്കിലും തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പതിനാറ് വര്‍ഷത്തിനുശേഷം 200 നവംബര്‍ 18ന് ഫാദര്‍ തോമസ് എം കോട്ടൂര്‍ ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ അറസ്റ്റിലായി. പ്രതികളായ വൈദികരെയും സിസ്റ്ററിനെയും സിസ്റ്റര്‍ അഭയ അരുതാത്ത നിലയില്‍ കണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കണ്ടെത്തല്‍. ഒന്നരമാസത്തോളം മൂന്ന് പ്രതികളും ജയിലില്‍ കഴിഞ്ഞു.
 

തുടര്‍ന്ന് 2009 ജനുവരി രണ്ടിന് മൂന്നുപേര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം കുറ്റപത്രം നല്‍കി എട്ടുവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വിചാരണ വൈകുന്നതിനു പിന്നില്‍ ചില ഉന്നത ഇടപെടല്‍ ഉണ്ടെന്ന ആരോപണമാണ് പുറത്തുവരുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിലെ ചില ഉന്നതരും മലയാളിയായ സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയും തമ്മിലുള്ള ധാരണ പ്രകാരമാണ് വിചാരണ വൈകിച്ചതെന്നതാണ് പുതിയ ആക്ഷേപം. അറസ്റ്റിലായ പ്രതികളുമായി ഇതേസമുദായത്തില്‍പ്പെട്ട ഈ ജഡ്ജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് കീഴ്‌ക്കോടതിയെ തടഞ്ഞതെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പത്തുവര്‍ഷം നീണ്ട യുപിഎയുടെ ഭരണം അവസാനിച്ചെങ്കിലും അഭയയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതോടെ കേസില്‍ ആര്‍ക്കും താല്‍പര്യമില്ലാത്ത അവസ്ഥയാണെന്നതും വിചാരണ വൈകിപ്പിക്കുന്നു.

Top