സാത്താന്‍ സേവക്കാരിയാക്കി കുപ്രചരണം നടത്തുന്നു; സിസ്റ്റര്‍ ലൂസിക്കെതിരെ അവസാന അടവുമായി സഭ; സത്താന്‍ സേവക്കാരെ വെറുക്കുന്നുവെന്ന് സിസ്റ്റര്‍

സാത്താന്‍ സേവക്കാരിയാക്കി തനിക്കെതിരെ കുപ്രചരണം നടത്തുകയാണെന്ന് സിസ്റ്റര്‍ ലൂസി. തനിക്കെതിരെ ഇത്തരത്തില്‍ വ്യാപകമായ പ്രചറണം ചില കോണുകളില്‍ നിന്ന് വന്നതോടുകൂടിയാണ് ലീവില്‍ പോയതെന്നും എഫ് സി സി സഭാഗംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വെളിപ്പെടുത്തിയത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്‌സ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കിയതോടെയാണ് സിസ്റ്റര്‍ ലൂസി കളുപ്പുരയ്ക്കല്‍ സഭയുടെ നോട്ടപ്പുള്ളിയായത്. നിരവധി തവണ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി മാനസികമായി പീഡിപ്പിച്ചു, ഇപ്പോള്‍ സാത്താന്‍ സേവക്കാരുമായി അടുപ്പമുണ്ടെന്ന പ്രചരണമാണ് നടത്തുന്നത്.

ആ വാക്കുപോലും പറയുന്നതിന് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സഭാമേലധികാരികള്‍ പങ്കെടുത്ത ഒരു യോഗത്തില്‍ എന്നേക്കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായതായി ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. ഇതുവരെ നേരില്‍ ഇങ്ങനെ ആരും പറഞ്ഞിട്ടില്ല. ഒരിക്കലും അത്തരക്കാരോട് പൊരുത്തപ്പെടാന്‍ കഴിയില്ല- സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. സത്താന്‍ സേവയെന്ന വാക്കിനെ പോലും താന്‍ വെറുക്കുന്നു എന്നും സിസ്റ്റര്‍ ലൂസി വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാഠഭാഗങ്ങള്‍ നേരത്തെ തീര്‍ന്നെന്നും അതിനാല്‍ രണ്ട് മാസത്തെ ലീവ് എടുക്കുകയാണെന്നും ഇതു സംബന്ധിച്ച കത്ത് താന്‍ പള്ളിവികാരിക്ക് കൈമാറിയട്ടുണ്ടെന്നും സിസ്റ്റര്‍ ലൂസി വെളിപ്പെടുത്തി. തന്നോട് സംസാരിക്കുന്നതില്‍ നിന്നും കുട്ടികളെയും സഹപ്രവര്‍ത്തകരെയും സഭാഅധികാരികള്‍ വാക്കാല്‍ വിലക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ഈ സാഹചര്യത്തില്‍ തുടരാന്‍ മാനസീകമായി ബുദ്ധമുട്ടുള്ളതുകൊണ്ടാണ് അവധിയെടുക്കാന്‍ തീരുമാനിച്ചതെന്നും സി. ലൂസി കൂട്ടിച്ചേര്‍ത്തു.

സിസ്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ സഭാനേതൃത്വം മാസങ്ങള്‍ക്ക് മുമ്പേ നീക്കം ആരംഭിച്ചിരുന്നു. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചുരിധാര്‍ ധരിക്കുകയും ചെയ്തതോടെ സിസ്റ്റര്‍ ലൂസി അച്ചടക്ക ലംഘനം നടത്തിയതായി സഭാനേതൃത്വവുമായി അടുത്തുനില്‍ക്കുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചിരുന്നു.

ബ്രഹ്മചര്യവൃതം അനുഷ്ടിക്കാത്ത പുരോഹിതര്‍ക്കെതിരെ സഭാനേതൃത്വങ്ങള്‍ ആദ്യം നടപടിയെടുക്കട്ടെ എന്നായിരുന്നു ഈ ആരോപണത്തിനുള്ള സിസ്റ്റര്‍ ലൂസിയുടെ മറുപടി. ആദ്യത്തെ കാരണം കാണിക്കല്‍ നോട്ടിസിനു ശേഷം മറുപടി തൃപ്തിക്കരമല്ലാത്തതിനാല്‍ വീണ്ടും സഭാ അധികൃതര്‍ സിസ്റ്റര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.

Top