വയനാട്: പള്ളിവികാരിമാരുടെ നിരവധി കുട്ടികള്‍ അനാഥാലയങ്ങളില്‍ വളരുന്നുണ്ടെന്ന് സിസ്റ്റര്‍ മേരി ചാണ്ടി. ജനം ടിവിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സിസ്റ്റര്‍ മേരി ചാണ്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കത്തോലിക്കാ സഭ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും മനുഷ്യക്കടത്തിന്റെയും കേന്ദ്രങ്ങളാണ്. അവിഹിതത്തില്‍ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാര്‍ കൊന്നിട്ടുണ്ട്. സഭയുടെ ചെയ്തികളില്‍ മനം മടുത്തു സഭ വിട്ട തനിക്കു വധഭീഷണി നിലനില്‍ക്കുകയാണ്. കുപ്രസിദ്ധമായ മാനന്തവാടി കുഴിനിലം കൂട്ടക്കൊലയ്ക്ക് പിന്നിലും സഭയുടെ കരങ്ങള്‍ ആയിരുന്നെന്നും മേരി ചാണ്ടി പറയുന്നു.
ബിഷപ്പ് മാര്‍ ജോസഫ് ആലഞ്ചേരിക്കെതിരെയും ആരോപണമുണ്ട്. ആളുകളെ തമ്മിലടിപ്പിക്കാന്‍ ബിഷപ്പ് ബഹുമിടുക്കനാണെന്നാണ് സിസ്റ്റര്‍ പറയുന്നത്.
കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ പണവും സ്വാധീനവും ഉപയോഗിച്ച് പാതിരിമാരും , കന്യാസ്ത്രീകളും നിയമക്കുരുക്കില്‍ നിന്നും രക്ഷപ്പെടുന്നതിനിടയിലാണ് വെളിപ്പെടുത്തലുമായി സിസ്റ്റര്‍ രംഗത്തെത്തിയത്. കൊലയും പീഡനങ്ങളും സഭയില്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷെ സഭയുടെ സ്വാധീനം ഉപയോഗിച്ച് എല്ലാം ഒതുക്കി തീര്‍ത്തു. പലതിനും താന്‍ നേര്‍ സാക്ഷിയാണ്; സിസ്റ്റര്‍ മേരി ചാണ്ടി ജനം ടി.വിയോടു പറഞ്ഞു.
വിവാദമായ കുഴിനിലം കൂട്ടക്കൊല മാനന്തവാടി രൂപതയിലെ പുരോഹിതന്‍മാരുടെ കാമവെറിയുടെ ഫലമായിരുന്നെന്നും ഇവര്‍ ഓര്‍മ്മിക്കുന്നു. വയനാട് ജില്ലയില്‍ സഭയുടെ അനാഥമന്ദിരങ്ങളില്‍ കഴിയുന്ന കുട്ടികളില്‍ അറുപത് ശതമാനവും പുരോഹിതന്‍മാരുടേയും കന്യാസ്ത്രീകളുടേയും മക്കളാണെന്നും അവര്‍ വെളിപ്പെടുത്തി.