കൊച്ചി:ദീപ നിഷാന്തിനെതിരെ ഉയർന്ന കവിത മോഷണ വിവാദത്തിൽ ഉൾപ്പെട്ട ശ്രീചിത്രനെ കൊടുങ്ങല്ലൂരിൽ നാളെ നടക്കാനിരുന്ന ഭരണഘടനാ സംഗമത്തിൽ നിന്നും സംഘാടകർ ഒഴിവാക്കി. കാരണം വ്യക്തമാക്കാതെയാണ് സംഘാടക സമിതിയുടെ പുതിയ മാറ്റം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡിസംബർ രണ്ടിന് കൊടുങ്ങല്ലൂരിലെ അംബേദ്‌കർ സ്‌ക്വയറിൽ ഡയലോഗ് എന്ന സാംസ്കാരിക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
പോസ്റ്റ് :
പ്രിയരെ,
ഭരണഘടനാ സംഗമം പരിപാടിയുടെ ചില പുനർക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബർ 2ന് രാവിലെ 9.30നുള്ള ഡാവിൻചി സുരേഷ് ഉദ്ഘാടനം നിർവ്വഹിക്കുന്ന വരകൾക്കുശേഷം 10 മണിക്കു തുടങ്ങേണ്ട #ശ്രീചിത്രന്റെ പ്രഭാഷണം ഒഴിവാക്കി, ആസമയം #ഷാഹിന_നഫീസ നമ്മോടു സംസാരിക്കുകയും തുടർന്ന് മുൻ നിശ്ചയിച്ചപോലെ പി.എൻ.ഗോപീകൃഷ്ണ ന്റെ പ്രോഗ്രാമിലൂടെ പരിപാടി തുടരുകയും ചെയ്യും.
ഏവർക്കും സ്വാഗതം.
അതേസമയം കവിതാ മോഷണ വിവാദത്തില്‍ ക്ഷമ ചോദിച്ച് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും അധ്യാപികയുമായ ദീപ നിശാന്ത്. ഫേസ്ബുക്കിലൂടെയാണ് ദീപ മാപ്പ് പറഞ്ഞത്. എന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് ദീപ ഫേസ്ബുക്കില്‍ കുറിച്ചത്. മുഴുവൻ കാര്യങ്ങളും പറയാനാവാത്ത പ്രതിസന്ധി തനിക്കുണ്ടെന്നും ഒരാളെയും തകര്‍ക്കാനില്ലെന്നും ദീപ പറയുന്നു.