ദുബൈ: ദുബൈയിലെ ജുമൈറ ടവേഴ്‌സ് ഹോട്ടലിലെ 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍. കുളിമുറിയിലെ ബാത്ടബില്‍ വീണു മരിക്കുകയായിരുന്നു നടി. മരണ റിപ്പോര്‍ട്ടിലെ അസ്വാഭാവികത മൂലം ദുബൈ പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്യും. അതിന് ശേഷം വിശദ പരിശോധന ഇവിടെ തുടരും. ഹോട്ടല്‍ ജീവനക്കാരേയും ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കൂ. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്ന നടിയുടെ മരണത്തിലെ ദുരൂഹതകള്‍ക്ക് തെളിവാണ് ദുബൈ പൊലീസിന്റെ ഈ നടപടികള്‍. ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ ബോണി കപൂര്‍ പൊട്ടിക്കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അദ്‌നാന്‍ സിദ്ദിഖി പറയുന്നു. ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്. റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബൈയിലെ ജുമേറ എമിറേറ്റ്‌സ് ടവേര്‍സ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. ഈ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇതില്‍ പലര്‍ക്കും ദുബൈ വിടാനാകൂ. ഇതിനുള്ള നിര്‍ദ്ദേശം പൊലീസ് ഇവര്‍ക്കെല്ലാം കൈമാറിയിട്ടുണ്ട്. വിശദമായ തെളിവെടുപ്പും മൊഴിയെടുക്കലും തുടരും. അതിന് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതിലും അന്തിമ തീരുമാനം ഉണ്ടാകൂ.
ശ്രീദേവിയുടെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ ബന്ധുക്കള്‍ നടപടികള്‍ എടുത്തിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഓഫീസും ഇടപെട്ടു. ഹൃദയാഘാതമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. മൃതദേഹം എത്തിക്കാന്‍ അനില്‍ അംബാനിയുടെ വിമാനം ദുബൈയിലും എത്തി. ഇതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇതോടെ അനില്‍ അംബാനിയുടെ വിമാനത്തിന് ദുബൈയില്‍ അനിശ്ചിതമായി കിടക്കേണ്ട അവസ്ഥയും വരും. ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിച്ചാല്‍ മാത്രമേ അംബാനിയുടെ വിമാനത്തിന് ഇനി ശ്രീദേവിയുടെ മൃതദേഹവുമായി ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ കഴിയൂവെന്നതാണ് അവസ്ഥ. ബോണി കപൂറിനെ ഇന്റീരിയര്‍ മിനിസ്ട്രി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്. കുടുംബാഗങ്ങളില്‍ നിന്നും കാര്യങ്ങള്‍ തിരക്കി. ബോണി കപൂറിനോട് അനുമതിയില്ലാതെ ദുബായ് വിടരുതെന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. വിവാഹ സല്‍കാരത്തില്‍ പങ്കെടുത്ത ഒന്നിലേറെ പേര്‍ക്ക് ഈ നിര്‍ദ്ദേശം ലഭിച്ചതയാും സൂചനയുണ്ട്. ശ്രീദേവിയുടെ ഫോണ്‍ കോളുകളും മറ്റും പരിശോധിച്ച ശേഷമാകും പൊലീസ് അന്തിമ നിഗമനത്തില്‍ എത്തുക. അതുവരെ ആര്‍ക്കും ദുബൈ വിട്ട് പോകാന്‍ കഴിയാത്ത സാഹചര്യം വരും. ശ്രീദേവിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളും ദുബൈ പൊലീസ് പരിശോധിക്കും. റിക്കോര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് എത്തിക്കാനുള്ള നടപടിയും തുടങ്ങി കഴിഞ്ഞു. അതിനിടെ വ്യാഴാഴ്ചതന്നെ മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ ശനിയാഴ്ച വൈകീട്ടാണ് വീണ്ടും ദുബൈയിലെത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഏറെനേരം സംസാരിച്ചശേഷം രാത്രി അത്താഴത്തിന് പോകാന്‍ ഒരുങ്ങുന്നതിനായി ശ്രീദേവി ബാത്ത്‌റൂമിലേക്ക് പോവുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞിട്ടും അവരെ കാണാത്തതിനെ തുടര്‍ന്ന് മുറി തുറന്നപ്പോഴാണ് ബാത്ത്ടബ്ബില്‍ മുങ്ങിക്കിടക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ ദുബായ് റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പേ മരിച്ചിരുന്നു. ഈ വെളിപ്പെടുത്തല്‍ ശരിയല്ലെന്ന വാദവും സജീവമാണ്. കൂടാതെ മരണത്തില്‍ സംശയാസ്പദമായി എന്തെങ്കിലുമുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രീദേവിയുടെ അവസാന സമയത്തെ ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കും.
ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇതിനെ പാടേ തള്ളിക്കൊണ്ട് ഫോറന്‍സിക് പരിശോധനാഫലം പുറത്തു വരികയായിരുന്നു. മരണം ശ്വാസകോശത്തില്‍ വെള്ളം കയറിയതിനാലാണെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശം പരിശോധനയില്‍ കണ്ടെത്തി. മദ്യത്തിന്റെ സ്വാധീനത്തില്‍ ബാത്ത്ടബ്ബിനുള്ളില്‍ ബോധരഹിതയായി വീണു മുങ്ങിമരിച്ചതാകാമെന്നാണ് ദുബൈ പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണം. ഹൃദയാഘാതത്തെത്തുടര്‍ന്നാണു മരണമെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചു. ഇതെല്ലാം മരണത്തെ ദുരൂഹമാക്കുന്നു. മരണം അസ്വാഭാവികമാണെന്നു തെളിഞ്ഞതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു വൈകും. മൃതദേഹം എംബാം ചെയ്യുന്ന നടപടികള്‍ ഇന്ന് ഉച്ചകഴിഞ്ഞേ ഉണ്ടാകു. മൃതദേഹം ഇന്ത്യയിലേക്ക് എപ്പോള്‍ എത്തിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പൊലീസ് കേസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത് ഈ സാഹചര്യത്തിലാണ്. ദുബൈയില്‍ ഇത്തരം അപകടമരണങ്ങളില്‍ തുടര്‍ അന്വേഷണം നടത്തുക പബ്ലിക് പ്രോസിക്യൂഷനാണ്. റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലില്‍ വ്യാഴാഴ്ചയായിരുന്നു മോഹിത് വര്‍മ്മയുടെ വിവാഹാഘോഷം. ചടങ്ങുകള്‍ക്കു ശേഷം അവിടെ നിന്നും മടങ്ങിയ ശ്രീദേവി ദുബൈയിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ വച്ചാണ് അവരുടെ മരണം സംഭവിച്ചത്. മരണത്തില്‍ പിന്നീട് ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉയരാതിരിക്കാനാണ് എല്ലാ പഴുതുകളും അടച്ച് ദുബൈ പൊലീസ് അന്വേഷണം നടത്തുന്നത്. മരണകാരണം കണ്ടെത്തുന്നതിനായുള്ള ഫൊറന്‍സിക് പരിശോധനയുടെയും രക്തപരിശോധനയുടെയും റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശ്രീേദവി മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തി. ബോധം നഷ്ടപ്പെട്ടശേഷമാണ് ശ്രീദേവി ബാത്ടബില്‍ വീണതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസിന്റെ അന്വേഷണം ദുബൈ പൊലീസ് പ്രോസിക്യൂഷനു വിട്ടു. പ്രോസിക്യൂഷന്‍ കേസിന്റെ സ്ഥിതിഗതികള്‍ പരിശോധിച്ചശേഷമേ മൃതദേഹം ഇനി വിട്ടുനല്‍കൂ. അതേസമയം, ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. ഭര്‍ത്താവ് ബോണി കപൂര്‍ മാത്രമാണ് അവസാനമണിക്കൂറില്‍ ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നത്. ബന്ധുവിന്റെ വിവാഹത്തിനുശേഷം മുംബൈയിലേക്ക് മടങ്ങിയ ബോണി ശ്രീദേവിയെ അത്ഭുതപ്പെടുത്താനായി ആരും അറിയാതെ വൈകിട്ട് ദുബായില്‍ എത്തുകയായിരുന്നു. ഇത്തരം വാദങ്ങളും സംശയത്തിന് ഇടനല്‍കുന്നുണ്ട്.