ഇത് മരണചടങ്ങോ, അതോ അവാര്‍ഡ് നിശയോ; ശ്രീദേവിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജാക്വിലിന്‍ എത്തിയത് നിറപുഞ്ചിരിയോടെ; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ഇന്ത്യന്‍ സിനിമയുടെ താരസുന്ദരി ശ്രീദേവിയുടെ അകാല വിയോഗം ഉള്‍കൊള്ളാന്‍ ഇനിയും ആയിട്ടില്ല ആരാധകര്‍ക്ക്. കലാസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ശ്രീദേവിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി പൊതുദര്‍ശനത്തിലും സംസ്‌കാര കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍, ശ്രീദേവിയ്ക്ക് ആദരാഞ്ജലിയുമായി എത്തിയ ജാക്വിലിന്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പൊങ്കാല ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സെലിബ്രേഷന്‍സ് സ്‌പോര്‍ട്ടസ് ക്ലബിലേക്കെത്തിയ എത്തിയ താരത്തിന്റെ ചിത്രം ആരോ പകര്‍ത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വച്ചത്. ഫോട്ടോയില്‍ ചിരിച്ചു കൊണ്ടാണ് ജാക്വിലിനെ കാണാന്‍ സാധിക്കുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ജാക്വിലിനെന്താ തലയ്ക്ക് സുഖമില്ലേ, വന്നത് ഒരു സംസ്‌കാര ചടങ്ങിനല്ലേ അല്ലാതെ അവാര്‍ഡ് നിശയ്ക്കല്ലല്ലോ എന്ന് തുടങ്ങി ജാക്വിലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഒരുപക്ഷെ സഹപ്രവര്‍ത്തകനെ കണ്ടപ്പോള്‍ അറിയാതെ പുഞ്ചിരിച്ചതാകാം ജാക്വലിന്‍. എന്നാല്‍ തങ്ങളുടെ പ്രിയ താരത്തിന് വേണ്ട മര്യാദ നല്‍കിയില്ല എന്നാണ് ആരാധകരുടെ പക്ഷം. ദുഃഖമില്ലെങ്കില്‍ ഔപചാരികതയുടെ പേരില്‍ വരണമെന്നുണ്ടായിരുന്നുവോ? മരിച്ചു പോയ വ്യക്തിയുടെ ആത്മാവിനെ മാനിക്കൂ.. മരിച്ച വ്യക്തിയോട് ബഹുമാനമില്ലെങ്കില്‍ ദയവായി മീഡിയയുടെ കണ്ണില്‍ പെടാനായി മാത്രം ഇത്തരം അവസരങ്ങളില്‍ പങ്കെടുക്കാതിരിക്കൂ. ശ്രീദേവി വെറുമൊരു നടിയല്ല അവര്‍ അഭിനയ കളരിയാണ്, ഒരു  ഇതിഹാസമാണ് അവരെ ബഹുമാനിക്കൂ എന്നിങ്ങനെ പോകുന്നു സാമൂഹിക മാധ്യമങ്ങളില്‍ ജാക്വിലിനുള്ള ശകാരം.  എന്നാല്‍, ശ്രീദേവി ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നെന്നും അവരുടെ ചിത്രങ്ങളിലൂടെ ഗാനങ്ങളിലൂടെയും ശ്രീദേവി എന്നും നമ്മുടെ കൂടെ ജീവിക്കും എന്ന് ശ്രീദേവിയുടെ സംസ്‌കാരം കഴിഞ്ഞു വന്ന ജാക്വിലിന്‍ ട്വിറ്ററില്‍ കുറിച്ചു. ശ്രീദേവിയുടെ പഴയ കാല ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

Top