ശ്രീകണ്ഠപുരം സ്വദേശിയായ യുവ എന്‍ജിനിയര്‍ സൗദിയില്‍ കാറപകടത്തില്‍ മരിച്ചു

കണ്ണൂര്‍: ശ്രീകണ്ഠപുരം സ്വദേശി സൗദിഅറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല്‍ രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സൗദിഅറേബ്യയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായ രാഹുല്‍ ജോലിയുമായി ബന്ധപ്പെട്ട് കാറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ച രാഹുലിനെ ഇന്നലെ ഉച്ചയോടെയാണ് കമ്പനി അധികൃതര്‍ ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞത്.

കൂടെയുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറുമാസം മുമ്പ് വിവാഹിതനായ രാഹുല്‍ മൂന്നുമാസം മുമ്പാണ് സൗദിയിലേക്കു പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ബന്ധുക്കള്‍ ആരംഭിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ഡോ. റിനി പോള്‍ (പരിയാരം മെഡിക്കല്‍ കോളജ് ഹൗസ് സര്‍ജന്‍സി). പിതാവ് റിട്ട. ജോയിന്റ് രജിസ്ട്രാര്‍ ബേബി ജോണ്‍ ഒന്‍പത് മാസം മുമ്പ് അങ്കമാലി റെയില്‍വേ പ്ലാറ്റ് ഫോമില്‍ കുഴഞ്ഞുവീണുമരിച്ചിരുന്നു. മാതാവ്: ചിന്നമ്മ (റിട്ട. അധ്യാപിക, ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്കൂള്‍). സഹോദരി: ഡോ. ഹരിത ബേബി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top