ശ്രീനഗർ: ജമ്മു കാഷ്മീരിൽ സുരക്ഷാ സേനയ്ക്കു നേർക്ക് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ഷോപ്പിയാനിൽ തെരച്ചിൽ കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെയും പോലീസിന്‍റെയും സംയുക്ത സേനയ്ക്കു നേർക്കാണ് ആക്രമണമുണ്ടായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. രണ്ടു സൈനികർക്കാണ് സാരമായി പരിക്കേറ്റത്. എന്നാൽ ഇതിൽ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.നേരത്തെ, ഷോപ്പിയാനിൽ സൈനിക പട്രോൾ വാഹനത്തിനു നേർക്ക് തീവ്രവാദികൾ വെടിയതുതിർത്തിരുന്നു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.