തന്റെയും മകന്റേയും പേരില്‍ പ്രചരിക്കുന്ന കമ്മ്യൂണിസത്തിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് വ്യാജമെന്ന് നടനും സംവിധായകനുമായ ശ്രീനിവാസന്‍. ശ്രീനിവാസന്റെയും മകന്‍ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങള്‍ സഹിതം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫേസ്ബുക്കില്‍ ‘തിരിച്ചറിവിനു നന്ദി’ എന്ന തലക്കെട്ടോടെയാണ് കമ്മ്യൂണിസത്തിനെതിരെയുള്ള പോസ്റ്റ് പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്നും വിഷയത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. കമ്യൂണിസത്തിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. തന്റെ പേരില്‍ ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റ് ഉള്ളതായി സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞതെന്നും ശ്രീനിവാസന്‍ പറയുന്നു. കമ്യൂണിസ്റ്റായി ജീവിക്കണമെന്ന് അച്ഛന്‍ ആദ്യം പറഞ്ഞെന്നും എന്നാല്‍ കാലം മാറിയപ്പോള്‍ ഒരിക്കലും കമ്മ്യൂണിസറ്റാകരുതെന്ന് അച്ഛന്‍ ഉപദേശിച്ചിരുന്നതായും വിനീത് ശ്രീനിവാസന്‍ പറയുന്ന തരത്തിലാണ് ആദ്യത്തെ പോസ്റ്റ് ..
‘കമ്യൂണിസം ഇന്നു പാവങ്ങളെ പറ്റിച്ച് ചിലര്‍ക്കു ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അത് ആഹാരമാക്കുന്നു.’ – ശ്രീനിവാസന്‍. എന്നിങ്ങനെയാണ്.മലയാളത്തിലെ പ്രശസ്തമായ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിലൊന്നായ ‘സന്ദേശ’ത്തിന്റെ തിരക്കഥാകൃത്തുകൂടിയായ ശ്രീനിവാസന്റെ വിലയിരുത്തലായതിനാല്‍ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.
എന്നാല്‍ താനിടാത്ത ഒരു പോസ്റ്റ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നതുകണ്ട് ഞെട്ടിയിരിക്കയാണ് സാക്ഷാല്‍ ശ്രീനിവാസന്‍. താന്‍ ഇങ്ങനെയൊരു അഭിപ്രായം പറയുകയോ അറിയുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു: ‘ജീവിതത്തില്‍ ഒരിക്കലും മക്കള്‍ക്ക് ഇങ്ങനെയൊരു രാഷ്ട്രീയ ഉപദേശം ഞാന്‍ നല്‍കിയിട്ടില്ല. ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നപോലൊരു രാഷ്ട്രീയ നിലപാടു മറ്റൊരിടത്തും ഞാന്‍ പറഞ്ഞിട്ടുമില്ല. എന്റെ പേരില്‍ ഫേ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ അഭിപ്രായം ഏറെപ്പേര്‍ ചര്‍ച്ചചെയ്യുന്നതായി സുഹൃത്ത് പറഞ്ഞാണ് അറിയുന്നത്.
ഞാന്‍ സത്യാവസ്ഥ പറഞ്ഞപ്പോള്‍ അക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടു. ഉടന്‍ ബിജു എന്നു പേരുള്ള ഒരാള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്റെ പ്രസ്താവന തിരുത്താന്‍ നിങ്ങളാരെന്ന മട്ടില്‍ കയര്‍ത്തു സംസാരിച്ചു. ബിജുവിന്റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍, അദ്ദേഹം ഒരു മോഡി അനുഭാവിയാണ്.
ഇതേതുടര്‍ന്നാണ് താന്‍ തന്നെ രംഗത്തെത്തിയത്. എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമായ കാര്യങ്ങളുണ്ടാവും. ഞാന്‍ പറഞ്ഞൊരു അഭിപ്രായത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും പ്രകോപനമുണ്ടായാല്‍ അതിനു മറുപടി പറയാന്‍ എനിക്കറിയാം. പക്ഷേ, ഇതു ഞാന്‍ പറയാത്ത കാര്യമാണ്. ഇതും തിരഞ്ഞെടുപ്പു പ്രചാരണ കുതന്ത്രമാവാം. പക്ഷേ, അതിന് എന്നെ കരുവാക്കരുത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ അടുത്ത ദിവസം തന്നെ പരാതി നല്‍കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.എന്നാല്‍ താന്‍ ഒരിക്കലും മക്കള്‍ക്ക് ഇത്തരത്തിലൊരു ഉപദേശം നല്‍കില്ലെന്നും, ഈ രാഷ്ട്രീയ നിലപാടല്ല തന്റേതെന്നും ശ്രീനിവാസന്‍ പറയുന്നു. തന്റെ അഭിപ്രായത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും പ്രകോപനമുണ്ടായാല്‍ അതിനു മറുപടി പറയാന്‍ തനിക്കറിയാമെന്നും എന്നാല്‍ ഇക്കാര്യം താന്‍ പറഞ്ഞതല്ലെന്നും ശ്രീനിവാസന്‍ പറയുന്നു.