ശ്രീശാന്ത് സജീവ രാഷട്രീയത്തിലേയക്ക്; ബിജെപിയുടെ കേരളത്തിലെ ഗ്ലാമര്‍ മുഖം; യുവാക്കളെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കും

കണ്ണൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ മുഖമായിരുന്ന ശ്രീശാന്ത് സജീവ രാഷ്ട്രീയത്തിലേയ്ക്ക്. കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജാവമാകാനാണ് ശ്രമിക്കുക എന്ന് ശ്രീശാന്ത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. വ്യക്തി ജീവിതത്തില്‍ ഇനി രാഷ്ട്രീയത്തിനാണ് ഒന്നാം സ്ഥാനമെന്ന് ശ്രീശാന്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല ശ്രീശാന്ത്. എന്നാല്‍, അമിത് ഷായുമായും സംഘടനാ ജനറല്‍ സെക്രട്ടറി രാംലാലുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയില്‍ പങ്കെടുത്താണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പാര്‍ട്ടി നല്‍കുന്നത് മികച്ച അവസരമാണെന്നും യുവാക്കളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ശ്രീശാന്ത് പറഞ്ഞു. ഒരു കൊല്ലം കൊണ്ട് താന്‍ പലതും പഠിച്ചു. ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

Top