പാകിസ്ഥാന് വേണ്ടി മുദ്രാവാക്യം വിളിച്ച ശ്രീ ശ്രീ രവിശങ്കറിനെതിരെ രാജ്യദ്രോഹ കേസെടുക്കുമോ? രാജ്യസ്‌നേഹികള്‍ എവിടെപ്പോയി

ന്യുഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാന്‍ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തിലായിരുന്നു രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചാര്‍ത്തിയതും സംഭവം വന്‍ വിവാദത്തിലേക്കെത്തിയതും, എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് മുന്നില്‍ പാകിസ്ഥാന് സിന്ദാബാദ് വിളിച്ച യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ ഏത് വകുപ്പില്‍ കേസെടുക്കും.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഏവരേയും ഞെട്ടിച്ചു. വികസനത്തിനും സമാധാനം സ്ഥാപിക്കുന്നതിനും ജെയ്ഹിന്ദ്, പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ ഒരുമിച്ച് പോകണമെന്ന് രവിശങ്കര്‍ പറഞ്ഞു. യമുനാ തീരത്ത് നടക്കുന്ന ലോക സാംസ്‌കാരി സമ്മേളനത്തിന്റെ വേദിയിലാണ് ശ്രീ ശ്രീ പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ പാക് അനുകൂല മുദ്രാവാക്യം വിളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാനില്‍ നിന്നുള്ള മുഫ്തി മുഹമ്മദ് സെയ്ദ് ഖാന്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് രവിശങ്കര്‍ മുദ്രാവാക്യം വിളി. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് പുറമെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വേദിയിലുണ്ടായിരുന്നു.

ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും ലോകത്തിന് മുന്നില്‍ എത്തിച്ചതിലൂടെ ശ്രീ ശ്രീ രവിശങ്കര്‍ ഇന്ത്യക്കാരുടെ അഭിമാനബോധം ഉയര്‍ത്തിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ശ്രീ ശ്രീ ഇവിടെ ഇന്ത്യയില്‍ ജനിച്ചത് രാജ്യത്തിന് തന്നെ അഭിമാനാര്‍ഹമായ കാര്യമാണെന്ന് മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

അതായത് പാക്കിസ്ഥാന് മുദ്രാവാക്യം വിളിച്ച ശ്രീ ശ്രീ രവിശങ്കറിനെ ഏവരും പുകഴ്ത്തുന്നു. ഇതേ കുറ്റത്തിന് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റവും. അതിനിടെ സംഭവം വിവാദമായതോടെ ശ്രീ ശ്രീ രവിശങ്കറും നിലപാട് മാറ്റി. താന്‍ പാക് മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നാണ് രവിശങ്കര്‍ പറയുന്നത്. മുഫ്തി മുഹമ്മദ് സെയ്ദ് ഖാന്റെ പ്രസംഗത്തിന് ശേഷം നടന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അദ്ദേഹം പാക്കിസ്ഥാന്‍ സിന്ദാബദ് എന്നും താന്‍ ഇന്ത്യാ സിന്ദാബാദ് എന്നും പറയുന്നുവെന്നായിരുന്നു വിശദീകരിച്ചതെന്ന് ആചാര്യന്‍ പറയുന്നു.

Top