ജോസ് തെറ്റയിലിനെ ഒളിക്യാമറിയില്‍ കുടുക്കിയ യുവതിയുടെ ചിത്രം എന്ന വ്യജ്യേനെ സോഷ്യല്‍ മീഡിയകളില്‍ പരക്കുന്നത് നടിയുടെ ചിത്രം. ഒടുവില്‍ സഹികെട്ടാണ് നടി ശ്രീയ രമേഷ് തന്നെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ചുദിവസമായി ഈ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ട്. ഫേസ്ബുക്കിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
ജോസ് തെറ്റയിലിന്റെയും തന്റെയും പേര് ചേര്‍ത്ത് വാട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ചിത്രമാണ് ഇത്. ഈ ഫോട്ടോയില്‍ കാണുന്നത് അനീസിയ എന്ന എന്റെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. തെറ്റായി ഈ ചിത്രം പ്രചരിപ്പിക്കരുത്. സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും ശ്രിയാ രമേഷ് പറയുന്നു.
ജോസ് തെറ്റയിലിനെ കിടപ്പുമുറിയില്‍ ഒളി ക്യാമറയില്‍ കുടുക്കിയ യുവതി മുഖം മറച്ചാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടിട്ടുളളത്. അത് കൊണ്ട് തന്നെ ഈ സാഹചര്യം ചില വിരുതന്മാര് ദുരുപയോഗം ചെയ്യുകയായിരുന്നു.