ചാര്‍മിയുമായി സച്ചിന്‍ റൊമാന്‍സിലേര്‍പ്പെട്ടെന്ന് ശ്രീറെഡ്ഡി…

സച്ചിനെതിരെ ആരോപണമുന്നയിച്ച ശ്രീറെഡ്ഡിക്കുനേരെ ഫെയ്‌സ്ബുക്ക് പേജില്‍ കടുത്ത ആക്രമണം. തെലുഗു സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ നടിയെ ചീത്തവിളിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി ശ്രീറെഡ്ഡി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു.‘സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മിങ് ‘ (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം… ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്…’ എന്നായിരുന്നു അവര്‍ കുറിച്ചത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരന്‍ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീറെഡ്ഡിയുടെ ആരോപണമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയസൂര്യ നായകനായ കാട്ടുചെമ്പകം, മമ്മൂട്ടി നായകനായ താപ്പാന, ദിലീപ്-കമല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ആഗതന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ചാര്‍മി. പ്രമുഖര്‍ക്കെതിരേയുള്ള ലൈംഗികാരോപണങ്ങളും പ്രസ്താവനകളും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ താരമാണ് ശ്രീറെഡ്ഡി. നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയുള്ള ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

Top