പെണ്‍കുട്ടികള്‍ ശബരിമലയില്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലത്; ശ്രീറെഡ്ഡി

ഹൈദരാബാദ്: ലൈംഗികാരോപണങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ നടിയാണ് ശ്രീ റെഡ്ഡി. എന്നാല്‍ ഇപ്പോള്‍ ലൈംഗികാരോപണങ്ങള്‍ വിട്ട് ശബരിമല വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് നടി. ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്നാണ് ശ്രീറെഡ്ഡിയുടെ നിലപാട്. ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണമെന്നും ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശ്രീറെഡ്ഡി പറയുന്നു. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ച വീഡിയോ പങ്കുവച്ചുകൊണ്ടാണ് ശ്രീ റെഡ്ഡിയുടെ പോസ്റ്റ്. ‘പെണ്‍കുട്ടികള്‍ ശബരിമലയില്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്.

ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നു. കാരണം അവര്‍ക്ക് മൂല്യമുണ്ട്.. അതുപോലെ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്കും വില നല്‍കൂ. ഹിന്ദുത്വത്തെ സംരക്ഷിക്കൂ… അയ്യപ്പനെയും മതങ്ങളുടെ മൂല്യങ്ങളെയും ബഹുമാനിക്കൂ… ദൈവത്തിന് എതിരായി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ നമുക്ക് അവരുടെ അനുഗ്രഹം ലഭിക്കില്ലെന്ന് മാത്രമല്ല അത് സ്ത്രീകളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്ശ്രീ റെഡ്ഡി പറയുന്നു തന്റെ പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകള്‍ നല്‍കുന്നവര്‍ക്കും ശ്രീ റെഡ്ഡി മറുപടി പറയുന്നുണ്ട്. ‘നെഗറ്റീവ് കമന്റുകള്‍ നല്‍കുന്നവരോട്, ദൈവം ജനിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിലോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലോ അല്ല. ഇത് സനാതന ധര്‍മമാണ്. ഇത്തരം കാര്യങ്ങളിലൂടെ നമ്മള്‍ മുന്നോട്ടല്ല, പിറകോട്ടാണ് പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാഭ്യാസമുള്ള വിഡ്ഢികളോട് പുച്ഛം തോന്നുന്നു.. സുപ്രീം കോടതിക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും മുന്‍പ് ഹിന്ദു വേദങ്ങള്‍ ഉണ്ടായത് ആചാരങ്ങള്‍ പഠിപ്പിക്കാനാണ്, എന്ത് ചെയ്യണം, ചെയ്യരുതെന്ന് പഠിപ്പിക്കാനാണ്. ആചാരം അനുസരിച്ച് ഷര്‍ട്ട് ധരിക്കാതെയാണ് പുരുഷന്മാര്‍ അമ്പലത്തില്‍ പ്രവേശിക്കാറുളളത്. പെണ്‍കുട്ടികള്‍ക്ക് അത് ചെയ്യാനാകില്ല. ചില ആചാരങ്ങള്‍ ചില പ്രത്യേക വിഭാഗത്തിന് മാത്രമാണ് ബാധകമാകുന്നത്..നമ്മള്‍ മറ്റുള്ളവരെ പിന്തുടരേണ്ട കാര്യമില്ല .. നമുക്ക് ഒരേപോലെ പെരുമാറാനാകില്ല’.. ശ്രീ റെഡ്ഡിയുടെ പോസ്റ്റില്‍ പറയുന്നു. മികച്ച പിന്തുണയാണ് താരത്തിന്റെ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യമായി ശ്രീ റെഡ്ഡി ഒരു നല്ല കാര്യം പോസ്റ്റ് ചെയ്‌തെന്നും നിങ്ങളിലും നന്മ ഉണ്ടെന്ന് മനസിലാക്കാന്‍ വൈകിയെന്നും അഭിപ്രായപ്പെടുന്നുണ്ട്.

Top