പീഡന ആരോപണം: നടിയെ വെല്ലുവിളിച്ച് ലോറന്‍സ്; വെല്ലുവിളി ഏറ്റെടുത്ത് നടി ശ്രീ റെഡ്ഡി

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ആകെ ഉലച്ച ആരോപണങ്ങളാണ് നടി ശ്രീ റെഡ്ഡി ഉയര്‍ത്തിയത്. തമിഴിലെയും തെലുങ്കിലെയും യുവതാരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും കടുത്ത ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. ആരോപണ വിധേയര്‍ ഇതെല്ലാം തള്ളിക്കളഞ്ഞെങ്കിലും ഇവയ്ക്ക് വ്യക്തത വരുത്താനായി നടന്‍ രാഘവ ലോറന്‍സ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

ലോറന്‍സിനെതിരെയും കടുത്ത ആരോപണമാണ് ശ്രീറെഡ്ഡി ഉന്നയിച്ചത്. എന്നാല്‍ ശ്രീറെഡ്ഡി വിഷയത്തില്‍ എനിക്ക് കൂടുതല്‍ വ്യക്തത നല്‍കേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യം ഗുരുതരമായ ഒരു പ്രശ്‌നമൊന്നുമല്ല. പക്ഷേ എന്റെ സുഹൃത്തുക്കളായ നിരവധി മാദ്ധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുയാണ് എന്താണ് സത്യാവസ്ഥയെന്ന്. അതുകൊണ്ടാണ് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഇതാണ് നല്ല അവസരമെന്ന് ഞാന്‍ കരുതുന്നു എന്നാണ് ലോറന്‍സ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീറെഡ്ഡി പറഞ്ഞത് ഒരു ഹോട്ടലില്‍ വച്ചാണ് ഞാന്‍ അവരെ ചൂഷണം ചെയ്തതെന്നാണ്. എന്നെ കാണാന്‍ വന്നപ്പോള്‍ രുദ്രാക്ഷമാലയൊക്ക ഹോട്ടല്‍ മുറിയില്‍ ചാര്‍ത്തിയിരുന്നതായും കണ്ടെന്ന് അവര്‍ പറഞ്ഞു. ഹോട്ടലുകളില്‍ രുദ്രാക്ഷവും കൊണ്ട് നടക്കാനും പൂജ ചെയ്യാനും മാത്രം ഞാന്‍ വിഡ്ഡിയല്ല. പിന്നെ സിനിമകളില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് തന്നെ എല്ലാവരും ചൂഷണം ചെയ്തതെന്നാണ് ശ്രീറെഡ്ഡി പറയുന്നത്. അങ്ങനെയാണെങ്കിലും എല്ലാ മാദ്ധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍ വച്ച് അവര്‍ക്ക് ഞാന്‍ ഒരു റോള്‍ കൊടുക്കാം. അഭിനയിച്ചു കാണിക്കട്ടെ, ശരിക്കും അവര്‍ക്ക് കഴിവുണ്ടെങ്കില്‍ അപ്പോള്‍ അറിയാമല്ലോ. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്നയാള്‍ തന്നെയാണ് ഞാന്‍ – ലോറന്‍സ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീയോട് തനിക്ക് ദേഷ്യമല്ല അനുകമ്പയാണ് തോന്നുന്നതെന്നും താരം വ്യക്തമാക്കി.

അതേസമയം, ലോറന്‍സിന് മറുപടിയെന്നോണമായി ഒരു വീഡിയോയാണ് ശ്രീറെഡ്ഡി പോസ്റ്റ് ചെയ്തത്. താന്‍ വെല്ലുവിളി ഏറ്റെടുത്തുവെന്ന സൂചനയാണ് ശ്രീ നല്‍കുന്നതെന്നാണ് വീഡിയോയുടെ ഉള്ളടക്കമെന്ന് നടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Top