ബാബാ രംദേവിന്റെ പതഞ്ജലിക്ക് പുതിയ എതിരാളി വരുന്നു. മാര്‍ക്കറ്റ് പിടിച്ചെടുക്കുമോ എന്നാണ് ഇനിയറിയേണ്ടത്.
ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറാണ് ബാബാ രാംദേവിന്റെ പുതിയ എതിരാളി. ശ്രീശ്രീ തത്വ എന്ന പേരില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ ഇറക്കുകയാണ് ലക്ഷ്യം. ശ്രീശ്രീ തത്വയുടെ ആയിരം ഒൗട്ട്‌ലെറ്റുകള്‍ ഉടന്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തുടനീളം ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും തുടങ്ങാനും ബാബാ രാംദേവ് ലക്ഷ്യം വെയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പതഞ്ചലിയുമായി ഒരു മാര്‍ക്കറ്റ് യുദ്ധം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
ടൂത്ത് പേസ്റ്റുകള്‍, ഡിറ്റര്‍ജന്റുകള്‍, നെയ്യ്, ബിസ്‌ക്കറ്റുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ശ്രീശ്രീ തത്വ ബ്രാന്‍ഡിന്റെ കീഴില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പതഞ്ചലി മരുന്ന്, പതഞ്ചലി ഭക്ഷണങ്ങള്‍, കോസ്മെറ്റിക്കുകള്‍ എന്നിവയ്ക്കു പുറമേ പതഞ്ചലി വസ്ത്രങ്ങളും രാംദേവ് പിപണയിലെത്തിച്ചിരുന്നു.
ശ്രീശ്രീ തത്വ പിടിമുറക്കുന്നതോടെ ഇരുവരും തമ്മില്‍ കടുത്ത മത്സരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2003 മുതല്‍ ശ്രീശ്രീ തത്വ രംഗത്തുണ്ടെങ്കിലും മാര്‍ക്കറ്റ് വ്യാപിപ്പിക്കുന്നത് ഇപ്പോളാണ്.
ആയുര്‍വേദ ഉത്പന്നങ്ങള്‍ ജനങ്ങള്‍ ധാരാളമായി സ്വീകരിക്കുന്നുണ്ടെന്നും തങ്ങളുടെ ബ്രാന്‍ഡ് നിലവിലുള്ള ആയുര്‍വേദ ഉത്പന്നങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കുമെന്നും ശ്രീ ശ്രീ ആയുര്‍വേദ ട്രസ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് തേജ് കട്ട്പിട്ടിയ പറഞ്ഞു.
ടൂത്ത് പേസ്റ്റുകള്‍, നെയ്യ്, ബിസ്‌ക്കറ്റ്, ഡിറ്റര്‍ജന്റ് എന്നിവയാകും ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുക. ആകെ മുന്നൂറോളം ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് നീക്കം. www.srisritattva.com എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാം.