ശ്രിന്ദ പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. യുവ സംവിധായകന്‍ സിജു എസ് ബാവയുമായുളള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹമായിരുന്നു അത്. മകന്‍ അര്‍ഹാനും ശ്രിന്ദയ്ക്ക് പൂര്‍ണ്ണ പിന്തുണയായി കൂടെ തന്നെയുണ്ടായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. നടി മൈഥിലി, സൗബിന്‍ സാഹിര്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹത്തിനു ശേഷം ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തിരുന്നു. ശ്രിന്ദ അതീവ സന്തുഷ്ടവതിയായിരുന്നു. ചിരിച്ച് സന്തോഷത്തോടെയുള്ള വധുവരന്റെ ചിത്രങ്ങളും വീഡിയോ കളുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ശ്രിന്ദയ്ക്കും സിജുവിനും ആശംസകള്‍ നേര്‍ന്ന് സിനിമ ലോകം രംഗത്തെത്തിയിരുന്നു. നമിത പ്രമോദ്, ബിനോയ് നമ്പാല തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. കൂടാതെ പ്രേക്ഷകരും ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്. ശ്രിന്ദയുടെ ഹിറ്റ് ഡയലോഗായിരുന്നു 1983ലെ മേക്ക്അപ്പ് കൂടിപ്പോയോ ചേട്ടാ എന്നുള്ളത്. അതിനെ കൂട്ട്പിടിച്ചാണ് പ്രേക്ഷകര്‍ ആശംസ അറിയിച്ചിട്ടുളളത്.