ഹൈദരാബാദ്: സിനിമാ മേഖലയിലെ പീഡനകഥകള്‍ പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി വാര്‍ത്തകളില്‍ ഇടംനേടുകയാണ്. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മുല, നാനി, അല്ലു അര്‍ജുന്‍ എന്നിവര്‍ക്കെതിരെയും നടി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, സൂപ്പര്‍താരം റാണ ദഗ്ഗുപതിയുടെ സഹോദരനും പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് ബാബുവിന്റെ മകനുമായ അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ശ്രീ റെഡ്ഡി. പരസ്പരം ആലിംഗനം ചെയ്തും ഉമ്മ വെയ്ക്കുന്നതുമായ ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. മൂവി ആര്‍ടിസ്റ്റ് അസോസിയേഷനിലെ അംഗത്വം അഭിറാം വാഗ്ദാനം ചെയ്തിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മ്മാതാവിന്റെ മകന്‍ പീഡിപ്പിച്ചുവെന്ന ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ സത്യമാകാന്‍ സാധ്യതയുണ്ടെന്ന് ചിത്രം കണ്ടവര്‍ പറയുന്നു. അഭിറാം ആണ് പ്രതിയെന്ന രീതിക്കാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളുടെ മകനാണ് താനുമായി നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. സിനിമയിലുളളവര്‍ സ്റ്റുഡിയോയെ വേശ്യാലയമാക്കിയെന്നു ശ്രീ റെഡ്ഡി പറയുന്നു. നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവര്‍ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നില്‍. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ അത്തരം പ്രവൃത്തികള്‍ക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 1015 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ പറഞ്ഞു. നിരവധി സിനിമാ പ്രവര്‍ത്തകര്‍ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടും തനിക്ക് സിനിമകളില്‍ അവസരം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. തന്നെ പ്രലോഭിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നുവെന്ന് ശേഖര്‍ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. ശ്രീ റെഡ്ഡിയുടെ ആരോപണത്തില്‍ സംവിധായകന്‍ ശേഖര്‍ കമ്മുല പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.