വീഡിയോയും തെളിവുകള്‍ നിരത്താന്‍ ആരാധകര്‍…

തമിഴ് നടന്മാര്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തമിഴ് മക്കള്‍ വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങിയത്. വീഡിയോ ക്ലിപ്പുകള്‍ പുറത്തിറക്കാനാണ് തമിഴ് ആരാധകര്‍ ആവശ്യപ്പെടുന്നത്. തമിഴരെ പ്രീതിപ്പെടുത്താനായി ശ്രീറെഡ്ഡി ഇപ്പോള്‍ തമിഴ് ഡബ്‌സ്മാഷ് പുറത്തിറക്കുന്നുണ്ട്. ഞങ്ങള്‍ ചോദിച്ച വീഡിയോ ഇതല്ല. വേറെ വീഡിയോ തരൂ എന്ന് പരസ്യമായി നടി അധിക്ഷേപിച്ച് ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇനി ആരൊക്കെയാണ് ലിസ്റ്റില്‍ ഉള്ളതെന്ന് അറിയാനുള്ള ആകാംഷയിലാണ് ജനങ്ങള്‍.

നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി എന്നിവര്‍ക്കെതിരേയാണ് നടി രംഗത്ത് വന്നത്. ഇനിയും ഒരുപാട് പേരുടെ മുഖം മൂടി അഴിച്ചു മാറ്റാനുണ്ടെന്നും താന്‍ പോരാട്ടം തുടരുമെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീറെഡ്ഡിയുടെ വാക്കുകള്‍:

എന്റെ അമ്മ ഒരിക്കല്‍ പറഞ്ഞതാണ്, സിനിമയിലേക്ക് പോകരുതെന്ന്. അന്ന് അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത് തൃഷയെ കണ്ടിട്ടാണ്. ഒരിക്കല്‍ ഞാനും എന്റെ മുന്‍ കാമുകനും ഒരുമിച്ച് ഒരു പബ്ബില്‍ പോയി. അവിടെ തൃഷയും റാണയും മദ്യമൊക്കെ കഴിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. എന്റെ കാമുകന്‍ തൃഷയെ പ്രശംസിക്കാന്‍ തുടങ്ങി.

അവര്‍ സുന്ദരിയാണെന്ന് പറഞ്ഞു. അന്നാണ് എനിക്ക് ഒരു നടി ആകണമെന്ന് തോന്നിയത്. ജോലി രാജിവച്ചാണ് സിനിമയിലേക്ക് പോകുന്നത്. ഓഡിഷന്‍ കഴിഞ്ഞ് സിനിമയുടെ സെറ്റിലെത്തിയപ്പോഴാണ് ഓരോരുത്തര്‍ ലൈംഗിക സേവനങ്ങള്‍ ചോദിച്ച് വരാന്‍ തുടങ്ങിയത്. ആദ്യം വന്നത് ഒരു സംവിധായകനായിരുന്നു. എനിക്ക് സമയം വേണമെന്ന് ഞാന്‍ അയാളോട് പറഞ്ഞു. കാരണം എനിക്ക് ഒന്നും ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

ഞാന്‍ എന്റെ കാമുകന്റെ കൂടെ മാത്രമേ പോകാറുള്ളൂ. രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് അഭിനയിക്കുമ്പോള്‍ എന്നെ എത്രമാത്രം ഉപദ്രവിക്കാമോ അത്രയും ആ സംവിധായകന്‍ ഉപദ്രവിച്ചു.  നിര്‍മാതാക്കളും സംവിധായകരും നടന്‍മാരും എന്നെ ഒരു വില്‍പ്പന ചരക്കായി കണ്ടു. അവര്‍ മദ്യപിക്കുമ്പോള്‍ കൂടെ ഇരുന്ന് ഞാന്‍ സന്തോഷിപ്പിക്കണമായിരുന്നു. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞാണ് ഇതൊക്കെ ചെയ്യിച്ചത്.

കാസ്റ്റിംങ് കൗച്ച് യാഥാര്‍ത്ഥ്യമാണ്. ഓഡിഷന് വരുന്ന പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് പലരും വലയില്‍ വീഴ്ത്തുന്നത്. നാനി വളരെ മോശക്കാരനാണ്. അയാള്‍ ബലം പ്രയോഗിച്ച് ഞാനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അയാളുടെ കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്നെ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. എന്റെ ആദ്യത്തെ ലക്ഷ്യം അയാളാണ്.

രാഘവ ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണ്. അവര്‍ എന്തൊക്കെ പറഞ്ഞാലും നാനിയെപ്പോലെ പിശാചുക്കളല്ല. റാണാദഗ്ഗുബാട്ടിയുടെ അനിയന്‍ അഭിറാം ദഗ്ഗുബാട്ടി മറ്റൊരു പിശാചാണ്. രാമനായിഡു സ്റ്റുഡിയോയില്‍ വച്ചാണ് അവന്‍ എന്നെ പീഡിപ്പിച്ചത്. അഭിറാം എന്നെ പ്രേമിച്ചു വഞ്ചിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ നിലവാരത്തിലുള്ള ആളല്ല എന്ന് പറഞ്ഞു. അവന്റെ വീട്ടില്‍ മരുമകളായി വരാന്‍ എനിക്ക് യോഗ്യതയില്ലെന്നും പെണ്ണുങ്ങള്‍ എന്ന് പറഞ്ഞാല്‍ അവന് ഉപയോഗിച്ച് വലിച്ചെറിയാനുള്ള ഒരു സാധനം മാത്രാമണെന്നും പറഞ്ഞു.

വിശാലിനോട് എനിക്ക് ഒരു ദേഷ്യവുമില്ല. അദ്ദേഹം നാനിയെ പിന്തുണച്ചപ്പോള്‍ എനിക്ക് ദേഷ്യം തോന്നി. പിന്നീട് പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ മാപ്പ് ചോദിച്ചു കഴിഞ്ഞു. അദ്ദേഹത്തിനെ നേരിട്ട് കണ്ട് സംസാരിക്കണം. തമിഴില്‍ എനിക്ക് പിന്തുണ നല്‍കുന്നത് സംവിധായകനും നടനുമായ ടി. രാജേന്ദറാണ്. ഇനിയും പലരും പിന്തുണയുമായി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നെ ചൂഷണം ചെയ്തവരുടെ പേരുകള്‍ ഒറ്റയടിക്ക് പുറത്ത് വിടാത്തത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കാനാണ്. എല്ലാവര്‍ക്കും കൃത്യമായ ശ്രദ്ധ ലഭിക്കണം. ഓരോരുത്തരുടെ പേരായി വെളിപ്പെടുത്തുന്നത് അതുകൊണ്ടാണ്. തെലുഗു സിനിമയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കാത്തത് പേടിച്ചിട്ടാണ്.

ഇവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഭയമാണ്. കാരണം സിനിമയില്‍ ചൂഷണം ചെയ്യപ്പെടാത്ത പെണ്‍കുട്ടികള്‍ വിരളമാണ്. അവര്‍ അതൊക്കെ പുറത്ത് പറഞ്ഞാല്‍ പിന്നീട് എന്താണ് സംഭവിക്കുക.

Top