തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായതായി റിപ്പോര്‍ട്ട്. കാമുകനായ റഷ്യാക്കാരന്‍ ആന്‍ഡ്രേയ് കൊഷ്ചീവിനെയാണ് ശ്രിയ വിവാഹം ചെയ്തത്. മാര്‍ച്ച് 12ന് മുംബയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സിനിമാ രംഗത്ത് നിന്ന് മനോജ് ബാജ്‌പേയിയും ഷബാനയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് തലേദിവസം സ്വകാര്യമായി ചടങ്ങുകളും നടന്നു. വിവാഹ വാര്‍ത്ത സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്ധേരിയിലുള്ള ശ്രിയയുടെ വസതിയില്‍ വച്ച് മാര്‍ച്ച് 12ന് വിവാഹ ചടങ്ങുകള്‍ നടന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ അതീവ രഹസ്യമായാണ് ചടങ്ങുകള്‍ നടന്നത്. മൂന്ന് വര്‍ഷങ്ങളിലേറെയായി ശ്രിയയും ആന്ദ്രേ കൊഷീവും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്‍ഹിയിലാണ്. 2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം ചെയ്യുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ചെയ്തു. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരി രാജയിലും മോഹന്‍ലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന നരഗാസുരനില്‍ ശ്രിയ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അരവിന്ദ് സാമിയും ഇന്ദ്രജിത്തുമാണ് ഇതില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തെലുങ്കില്‍ ഗായത്രി , വീരഭോഗ വസന്ത രായലു എന്നീ ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
ശ്രിയ ശരണ്‍ വിവാഹിതയായി
Tags: actress sriya wedding