തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതിഹാസന്‍ ലണ്ടന്‍ സ്വദേശി മൈക്കിള്‍ കോര്‍സലെയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത കുറച്ചു നാളുകളായി സിനിമാ ലോകം ചര്‍ച്ച ചെയ്യുകയാണ്. ഒരു വിവാഹ ചടങ്ങില്‍ കമല്‍ഹാസനൊപ്പം ശ്രുതിയും മൈക്കിളും പങ്കെടുത്തിരുന്നു. കൂടാതെ കഴിഞ്ഞ പ്രണയ ദിനത്തില്‍ ശ്രുതി മുംബൈയില്‍ തന്റെ കാമുകനുമായി രാത്രി മുഴുവന്‍ ചെലവഴിച്ചുവെന്നും താരം വിവാഹിതയായെന്നും ലണ്ടനില്‍ താമസമാക്കിയെന്നും താരം സിനിമ വിട്ടെന്നും വാര്‍ത്ത വന്നു.ഇതിനോട് താരം പ്രതികരിച്ചു.എന്റെ സിനിമകള്‍ മാത്രം ആരാധകര്‍ ശ്രദ്ധിച്ചാല്‍ മതി. എന്റെ സ്വകാര്യ ജീവിതം എന്റേതുമാത്രമാണ്. ഞാന്‍ സിനിമ ഒഴിവാക്കുന്നു എന്ന വാര്‍ത്ത സത്യമല്ല, ഞാന്‍ ഇപ്പോള്‍ സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. ഉടന്‍ പ്രോജക്റ്റുകള്‍ക്ക് ഒപ്പുവെയ്ക്കും, അഭിനയം അല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്ക് കഴിയില്ലെന്നും താരം പറഞ്ഞു.
കാമുകനുമായി രാത്രി മുഴുവന്‍ ചെലവഴിച്ചുവെന്നത് സത്യമാണോ?; ശ്രുതിയുടെ മറുപടി എത്തി
Tags: sruthi marriage gossip