സിനിമയില്‍ മാത്രമല്ല; ഇന്ത്യയില്‍ ഒരിടത്തും സത്രീകള്‍ സുരക്ഷിതരല്ല; ശ്രുതി ഹാസന്‍

അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ശ്രുതി ഹാസന്‍ തുറന്നു സംസാരിച്ചിരുന്നു. സിനിമാ രംഗത്ത് പല നടിമാരും നേരിടുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രുതിയുടെ പ്രതികരണമെത്തിയത്.

ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിുന്നു സ്ത്രീ സുരക്ഷയെക്കുറിച്ച് ശ്രുതി സംസാരിച്ചത്. ഇന്ത്യയില്‍ ഒരിടത്തും സത്രീകള്‍ സുരക്ഷിതരല്ലെന്ന് കമല്‍ഹാസന്റെ മകള്‍ കൂടിയായ ശ്രുതി പറയുന്നു. ഇന്ത്യയില്‍ ഒരിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. എന്നാല്‍ അത് സിനിമാ മേഖലയിലാണ് കൂടുതലെന്ന് പറയാന്‍ സാധിക്കില്ല. കാരണം ഞാന്‍ സിനിമാ രംഗത്തുനിന്നും വളര്‍ന്നുവന്ന ആളാണ്, ശ്രുതി ഹാസന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയിലെത്തിയ കാലം മുതല്‍ ഒരുപാട് നല്ല മനുഷ്യരെയും മോശം വ്യക്തികളെയും കണ്ടയാളാണ് താനെന്നും ശ്രുതി പറയുന്നു. എന്നാല്‍ അത് സിനിമാ രംഗത്തെ മാത്രം കുഴപ്പമാണെന്ന് പറയാന്‍ സാധിക്കില്ല. എത് മേഖലയിലായാലും അത് അങ്ങനെ തന്നെയാണ്. സിനിമാ രംഗത്തുനിന്നും സ്‌നേഹവും ബഹുമാനവും നല്‍കിയാണ് എന്നെ പരിപാലിച്ചിട്ടുളളതെന്നും മോശം അനുഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ലെന്നും അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ പറഞ്ഞു.

സബാഷ് നായിഡുവില്‍ അച്ഛനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ പങ്കുവെച്ചിരുന്നു. കമല്‍ഹാസന്‍ മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് സബാഷ് നായിഡു. ചിത്രത്തില്‍ കമലിനൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് ശ്രുതി എത്തുന്നത്. ഇവര്‍ക്കൊപ്പം രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും രാജ്കമല്‍ ഫിലിംസ് ഇന്റര്‍ നാഷണലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top