ബംഗളൂരു : സിനിമാ താരങ്ങളെ സംബന്ധിച്ച് ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സ്ഥിരം സംഗതിയാണ്. നടികളെക്കുറിച്ചാണെങ്കില്‍ പറയുകയും വേണ്ട. നിരന്തരം പലതരം പ്രചരണങ്ങള്‍ അഭിനേത്രികളുടെ പേരില്‍ ഉണ്ടാകാറുണ്ട്.ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ശ്രുതി ഹാസന്റെ വിവാഹക്കാര്യം സംബന്ധിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മിഖേല്‍ ഗോര്‍സെല്‍ എന്ന ഇംഗ്ലീഷ് യുവാവുമായി നടി പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. ഇംഗ്ലീഷ് സ്റ്റണ്ട് മാസ്റ്ററാണ് മിഖേല്‍. ചരിത്ര പശ്ചാത്തലമുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രുതി ഇദ്ദേഹത്തില്‍ നിന്ന് വാള്‍പ്പയറ്റ് ഉള്‍പ്പെടെ അഭ്യസിച്ചിരുന്നു.പക്ഷേ ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇവരുടെ അടുപ്പം പ്രണയത്തില്‍ കലാശിച്ചെന്നാണ് പ്രചരണം. കഴിഞ്ഞ ദിവസം മിഖേലിനെ, ശ്രുതി അമ്മ സാഗരികയ്ക്ക് പരിചയപ്പെടുത്തിയിരുന്നു.മൂവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതോടെയാണ് ശ്രുതി ഹാസന്റെ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയാകുന്നത്.