സ്വന്തം ലേഖകൻ
ബംഗളൂരു: സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടി ശ്രുതി ഹരിഹരന്റെ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നും കാട്ടി നടി പരാതി നൽകി. സംഭവത്തിൽ ബാംഗ്ലൂർ പൊലീസ് കേസെടുത്തു.
ശ്രുതിയും യുവാവുമൊത്തു നഗ്നരായി നിൽക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നാണ് പരാതി. ശ്രുതിയുടെ നഗ്നസെൽഫിയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രുതിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച ശേഷം ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി ചിത്രം പ്രചരിച്ചതോടെയാണ് നടി പരാതിയുമായി രംഗത്ത് എത്തിയത്. തുടർന്നു ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മിഷണർക്കു ഇദ്ദേഹം പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് സംഭവത്തിൽ കേസെടുത്തു.